ഐ-ലീഗില്‍ ഹാട്രിക് ജയം ലക്ഷ്യമിട്ട് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ പന്തുതട്ടാനിറങ്ങിയ ഗോകുലം കേരളയ്ക്ക് ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ സമനിലകുരുക്ക്. ശക്തരായ ചര്‍ച്ചിലുമായുള്ള മത്സരത്തില്‍ ഇരുടീമും ഓരോ ഗോള്‍ വീതമടിച്ച് പിരിഞ്ഞു.

ALSO READ: റിവര്‍പ്ലേറ്റ്-ബൊക്ക ജൂനിയര്‍ ഫൈനല്‍; നൂറ്റാണ്ടിന്റെ മത്സരം ഡിസംബര്‍ ഒമ്പതിന് ബെര്‍ണബ്യൂവില്‍

മത്സരത്തിന്റെ ആവേശത്തിലേക്ക് ഗോകുലം കടക്കും മുമ്പെ ഗോകുലത്തിന്റെ വലയിലേക്ക് ചര്‍ച്ചില്‍ വെടിപൊട്ടിച്ചു. പ്രതിരോധത്തിലെ പിഴവില്‍ നിന്നാണ് പ്ലാസ ഗോള്‍ കണ്ടെത്തിയത്.

ആദ്യപകുതിയില്‍ തന്നെ ഗോകുലം ഗോള്‍ മടക്കിയിരുന്നു. 36-ാം മിനിറ്റില്‍ അര്‍ജുന്‍ ജയരാജാണ് ഗോകുലത്തിനായി വലകുലുക്കിയത്. ഇടത് ബോക്‌സില്‍ നിന്ന് സബാഹ് നല്‍കിയ പാസില്‍ മുന്നേറിയ അര്‍ജുന്‍ അഡ്വാന്‍സ് ചെയ്ത ഗോളിയെ കബളിപ്പിച്ചാണ് ഗോള്‍ നേടിയത്.

ജയത്തോടെ ചര്‍ച്ചില്‍ ബ്രദേഴ്‌സ് പോയന്റ് ടേബിളില്‍ രണ്ടാമതെത്തി. ഗോകുലം ഒരു സ്ഥാനം ഇറങ്ങി മൂന്നാമതാണ്. ചെന്നൈ സിറ്റിയാണ് നലവില്‍ ഒന്നാമതുള്ളത്.