കോഴിക്കോട്: കൊവിഡ് പ്രതിരോധത്തില്‍ കേരളത്തെ മാതൃകയാക്കണമെന്ന് ചരിത്രകാരന്‍ രാമചന്ദ്രഗുഹ. എന്‍.ഡി.ടി.വി ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
ശാസ്ത്രബോധത്തിന്റെ കേരള മാതൃകയാണ് നമുക്ക് വേണ്ടതെന്നും അല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും വിശദീകരിക്കാന്‍ കഴിയാത്ത ഗുജറാത്ത് മോഡലല്ലെന്നുമാണ് ഗുഹ ലേഖനത്തില്‍ പറയുന്നത്. കേരള മോഡല്‍, ഗുജറാത്ത് മോഡല്‍ എന്നീ പ്രയോഗങ്ങള്‍ എങ്ങനെയാണ് ആരംഭിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് ഗുഹ ലേഖനം ആരംഭിക്കുന്നത്.
‘1970 കളില്‍ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിലെ സാമ്പത്തിക വിദഗ്ദരാണ് കേരള മാതൃകയെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ നടത്തിയത്. എന്നാല്‍ കഴിഞ്ഞ ദശ്ബാദത്തിന്റെ ഒടുവില്‍ നരേന്ദ്രമോദിയാണ് ഗുജറാത്ത് മോഡലിനെക്കുറിച്ച് സംസാരിച്ചത്. എന്നാല്‍ അതെന്താണെന്ന് സംബന്ധിച്ച കൃത്യമായ നിര്‍വചനം അദ്ദേഹത്തിന് പോലും നല്‍കാന്‍ കഴിഞ്ഞിട്ടില്ല’, ഗുഹ പറയുന്നു
വര്‍ഗീയതയിലും അന്ധവിശ്വാസത്തിലും അധികാര കേന്ദ്രീകരണത്തിലുമാണ് ഗുജറാത്ത് മാതൃക നിലനില്‍ക്കുന്നതെന്നും കേരള മാതൃക ശാസ്ത്രീയ ബോധത്തിലും സുതാര്യതയിലും സാമൂഹ്യ സമത്വത്തിലും, വികേന്ദ്രീകരണത്തിലുമാണെന്നും അദ്ദേഹം പറയുന്നു.
ജനസംഖ്യാ സൂചികകളിലും സ്ത്രീകള്‍ ഉള്‍പ്പെടെയുളളവരുടെ വിദ്യാഭ്യാസ രംഗത്തും ഉണ്ടാക്കിയ നേട്ടമാണ് കേരള മോഡലിന്റെ സവിശേഷത. സ്വകാര്യ മൂലധനത്തിന് കിട്ടിയ പ്രാമുഖ്യമാണ് ഗുജറാത്ത് മോഡലിന്റെ പ്രത്യേകതയായി പറയുന്നത്. ഇതുവഴിയാണ് വന്‍കിട വ്യവസായികളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും ഗുഹ ചൂണ്ടിക്കാട്ടുന്നു.
മതന്യൂനപക്ഷങ്ങള്‍ ഗുജറാത്ത് മോഡലില്‍നിന്ന് മാറ്റി നിര്‍ത്തപ്പെട്ട കാര്യം മോദി ഉള്‍പ്പെടെയുള്ളവര്‍ പറയാത്തതാണെന്നും അദ്ദേഹത്തിന്റെ ലേഖനത്തില്‍ പരാമര്‍ശമുണ്ട്.
വിദ്യഭ്യാസ മേഖലയിലും സാമൂഹ്യ മേഖലയിലും കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് കേരളം കൊവിഡിനെ പ്രതിരോധിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സംസ്‌ക്കാരവും ഇതിന് പ്രയോജനം ചെയ്തുവെന്ന് അദ്ദേഹം വിശദീകരിക്കുന്നു.
പല പരിമിതികളുമുണ്ടെങ്കിലും കേരളത്തിന് നിരവധി കാര്യങ്ങളില്‍ മറ്റുള്ളവരെ പഠിപ്പിക്കാനുണ്ട്. അവരുടെ നേട്ടങ്ങളെക്കുറിച്ച് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ ചര്‍ച്ച ഉണ്ടായില്ല. ഇപ്പോള്‍ അത് രാജ്യത്തെ ആവേശം കൊള്ളിക്കുന്നുവെന്നും ലേഖനത്തില്‍ പറയുന്നു.
‘ഗുജറാത്ത് മാതൃകയെ താങ്ങിനിര്‍ത്തുന്ന നാല് തൂണുകള്‍ അന്ധവിശ്വാസം, രഹസ്യം, കേന്ദ്രീകരണം, വര്‍ഗീയത എന്നിവയാണ്’
ഞങ്ങള്‍ക്ക് വേണ്ടത് ഗുജറാത്ത് മാതൃകയല്ല, കേരള മാതൃകയാണ് അത് തരൂ എന്ന് പറഞ്ഞുകൊണ്ടാണ് ലേഖനം അവസാനിക്കുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO:
