തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണത്തിന് ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവിയാണ് ഉത്തരവിട്ടത്.

കേസില്‍ ആദ്യം പരാതി നല്‍കിയ പെണ്‍കുട്ടി പരാതി പിന്‍വലിച്ചതും അന്വേഷിക്കും. പീഡനശ്രമത്തിനിടെ ആക്രമിച്ചെന്നായിരുന്നു ആദ്യപരാതി.

അതേസമയം ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്ന് മുന്‍പ് ഗംഗേശാനന്ദ മൊഴി നല്‍കിയിരുന്നു.എന്നാല്‍ പിന്നീട് ആക്രമിച്ചത് സ്വന്തം സഹായിയാണെന്ന് ഗംഗേശാനന്ദ മൊഴി മാറ്റി.

തന്നെ ഉപദ്രവിക്കുന്നത് കൂടിയപ്പോള്‍ പെണ്‍കുട്ടി സ്വാമിയെ തിരിച്ചാക്രമിച്ചെന്നായിരുന്നു പൊലീസ് കേസ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക