ജി.കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനമൊഴിയുമെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th July 2014, 12:03 am
[] തിരുവനന്തപുരം: ജി.കാര്‍ത്തികേയന്‍ സ്പീക്കര്‍ സ്ഥാനമൊഴിഞ്ഞേക്കും. നിയമസഭാസമ്മേളനം കഴിഞ്ഞാലുടന്‍ രാജി നല്‍കുമെന്നാണ് സൂചന.
എം.എല്‍.എ മാത്രമായി തുടരാമെന്നും സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാനാണ് ആഗ്രഹമെന്നുമാണ് കാര്‍ത്തികേയന്റെ നിലപാട്. രാജി സന്നദ്ധത മുഖ്യമന്ത്രിയേയും പാര്‍ട്ടി നേതൃത്വത്തേയും അറിയിച്ചു.
നിയമസഭാ സമ്മേളനത്തിന് ശേഷം രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
