ടിക് ടിക്കിനോട് വിട പറഞ്ഞ് ടിക് ടോക് വീഡിയയിലൂടെ ശ്രദ്ധേയനായ ഫുക്രു. ഇന്‍ ലവിങ് മെമ്മറി ഓഫ് എന്ന ക്യാപ്ഷനോടെ രസകരമായ ഒരു വീഡിയോയും ഫുക്രു പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചൈനീസ് സംഭാഷണത്തിന് തന്റേതായ രീതിയില്‍ മലയാളം സബ് ടൈറ്റില്‍ നല്‍കിക്കൊണ്ടുള്ള വീഡിയോ ആണ് ഫുക്രു പോസ്റ്റ് ചെയ്തിട്ടുള്ളത്.

” ശ്ശോ ഇനി എന്തു ചെയ്യും?
മോളെ അയിന് ഇപ്പോള്‍ എന്തു സംഭവിച്ചു?
ചൈനീസ് ആപ്പ് എല്ലാംപോയില്ലേ, എന്തേലും മിസ് ചെയ്യുമോ?
ടിക് ടോക് ചെറുതായിട്ട്
ഇറ്റ്‌സ് ഒക്കെ,”

എന്ന് പറഞ്ഞ് അവസാനിക്കുന്ന വീഡിയോയില്‍ ബൈ പറഞ്ഞുകൊണ്ടാണ് ഫുക്രു പോകുന്നത്.