കോഴിക്കോട്: നവാഗതര്‍ക്ക് എന്നും മികച്ച തുടക്കം നല്‍കിയിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ്. ആട്, അങ്കമാലി ഡയറീസ്, ആമേന്‍, ജൂണ്‍ തുടങ്ങി നിരവധി മികച്ച സിനിമകള്‍ ഫ്രൈഡേ ഫിലിംസിന്റെതായി പുറത്തുവന്നു.

ഇപ്പോഴിതാ പുതിയ ഒരു ചിത്രത്തിലേക്ക് അഭിനേതാക്കളെ വിളിച്ചിരിക്കുകയാണ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത് ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ‘ഗാംങ്ങ്‌സ് ഓഫ് ബന്തുടുക്ക’ എന്ന ചിത്രത്തിലേക്കാണ് അഭിനേതാക്കളെ ആവശ്യപ്പെട്ടിരിക്കുന്നത്.

25 നും 55 നും ഇടയ്ക്ക് പ്രായമുള്ള പതിനഞ്ച് പേരെയാണ് ആവശ്യം. കളരി, ആയോധന മുറകള്‍, തിയേറ്റര്‍ പരിചയം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന.

ഓഡീഷന്റെ ആദ്യഘട്ടമായി മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം ബല്ലാര്‍ഡ് റോഡിലെ ഹോട്ടല്‍ റെയിന്‍ബോ സ്യൂട്ടില്‍ ജൂണ്‍ 9 ഞായറാഴ്ച രാവിലെ 9 മണിക്കും 5 മണിക്കും ഇടയിലായി നടക്കും.

അഭിനയിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ചിത്രം അയക്കേണ്ടെന്നും താല്‍പ്പര്യമുള്ളവര്‍ നേരിട്ട് വരണമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.