BSNL-01

ന്യൂദല്‍ഹി: ഒരുവര്‍ഷത്തെ വമ്പന്‍ ഓഫറുമായി ബി.എസ്.എന്‍.എല്‍. മൂന്ന് പ്രൊമോഷണല്‍ ഓഫറുകളാണ് ബി.എസ്.എന്‍.എല്‍ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ചിരിക്കുന്നത്.

പ്രത്യേക താരിഫ് ഓഫറായ എസ.ടി.വി 26 ആണ് ആദ്യത്തേത്. ഓഫര്‍ പ്രകാരം 26 മണിക്കൂര്‍ സമയപരിധിയില്‍ ഹോം സര്‍ക്കിളില്‍ ആണെങ്കില്‍ യൂസര്‍ക്ക് ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാം.

ഒരു രൂപയ്ക്ക് ഒരു മണിക്കൂര്‍ ടോക്ക്ടൈം നല്‍കുന്ന 26 രൂപയുടെ താരിഫ് ആണ് ഒരു ഓഫര്‍. ഈ ഓഫറില്‍ ഇന്ത്യയില്‍ എവിടേയും ഏത് നെറ്റ്വര്‍ക്കിലേക്കും 26 മണിക്കൂര്‍ നേരം അണ്‍ലിമിറ്റഡായി വിളിക്കാം. ജനുവരി 25 മുതല്‍ അടുത്ത ജനുവരി 31 വരേയെ ഈ ഓഫര്‍ ലഭ്യമാകൂവെന്ന് ബി.എസ്.എന്‍.എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞു.


Dont Miss ‘എനിക്കിനി ചിരിക്കാന്‍ വയ്യേ…’ : പ്രിയങ്കയേക്കാള്‍ സുന്ദരി സ്മൃതി ഇറാനിയെന്ന് പറഞ്ഞ ബി.ജെ.പി നേതാവിനെ പരിഹസിച്ച് പ്രിയങ്ക 


ഒന്നരമടങ്ങും രണ്ട് മടങ്ങും അധിക ടോക്ക്ടൈം നല്‍കുന്നതാണ് മറ്റു രണ്ട് ഓഫറുകള്‍. മാര്‍ച്ച് 31 വരെ മാത്രമേ അധിക ടോക്ക്ടൈം നല്‍കുന്ന ഓഫറുകള്‍ ലഭ്യമാകുക.

ഒന്നരമടങ്ങ് അധിക ടോക്ക്ടൈം നല്‍കുന്ന 2601 രൂപയുടെ ഓഫറാണ് ഒന്ന്. 2600 രൂപയുടെ ടോക്ക്ടൈമിനൊപ്പം 1300 രൂപയുടെ അധിക ടോക്ക്ടൈമും ലഭിക്കുമെന്നതാണ് പ്രത്യേകത. മൂന്ന് മാസമാണ് അധിക ടോക്ക്ടൈമിന്റെ വാലിഡിറ്റി. 6801 രൂപയുടേതാണ് മൂന്നാമത്തെ ഓഫര്‍.