ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ ചീഫ് സെക്രട്ടറി അനുപ് ചന്ദ്ര പാണ്ഡെയെ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണു നിയമനം നടത്തിയത്.

ചീഫ് തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുശില്‍ ചന്ദ്ര, തെരഞ്ഞെടുപ്പു കമ്മീഷണര്‍ രാജീവ് കുമാര്‍ എന്നിവര്‍ കൂടി ചേര്‍ന്നതാണു തെരഞ്ഞെടുപ്പ് കമ്മീഷന്‍.

1984 യു.പി കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനായ അനുപ്, കേന്ദ്ര തൊഴില്‍ മന്ത്രാലയത്തില്‍ അഡീഷണ്‍ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശിലെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളില്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.