ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. കൊളംബോയിലെ എസ്.എസ്.സിയില്‍ നടന്ന മത്സരത്തില്‍ ഫോളോ ഓണിനിറങ്ങിയ ശ്രീലങ്കയുടെ അപരാജിത ചെറുത്തുനില്‍പ്പാണ് മത്സരം സമനിലയിലേക്കെത്തിച്ചത്.
സ്‌കോര്‍
ഇന്ത്യ: 503/9d
ശ്രീലങ്ക: 290 & 429/9 (f/o)
Sonal Dinusha shines as Sri Lanka stand firm to earn an epic draw against India 💪#WTC27 | 📝: https://t.co/8NP3Qr1pnQ pic.twitter.com/mP4oRs6fIK
— ICC (@ICC) August 27, 2026
മത്സരത്തില്‍ ജയം കൈവിട്ടതിന് പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും ഇന്ത്യന്‍ ടീമിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ദൊഡ്ഡ ഗണേഷ്. മത്സരത്തില്‍ വ്യക്തമായ മേല്‍ക്കൈ ഉണ്ടണ്ടായിരുന്നിട്ടും ഇന്ത്യക്ക് ജയം സ്വന്തമാക്കാന്‍ സാധിക്കാത്തതിനെയാണ് അദ്ദേഹം വിമര്‍ശിച്ചത്.

ദൊഡ്ഡ ഗണേഷ്.
‘നാലാം ദിനം അവസാനിക്കുമ്പോഴേക്കും എതിരാളികളെ പൂര്‍ണ്ണമായും സമ്മര്‍ദ്ദത്തിലാക്കിയിട്ടും ഈ ടെസ്റ്റ് മത്സരം കൈവിട്ടതിന് യാതൊരു ന്യായീകരണവുമില്ല. ഇന്ത്യക്ക് ഇനി ഒരുപാട് ആത്മപരിശോധന നടത്താനുണ്ട്,’ എക്‌സിലെഴുതിയ കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 503 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ 290 റണ്‍സിന് പുറത്താക്കി 213 റണ്‍സിന്റെ വമ്പന്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് ഇന്ത്യ സ്വന്തമാക്കി.
തുടര്‍ന്ന് ഇന്ത്യ ശ്രീലങ്കയെ ഫോളോഓണിന് അയക്കുകയും നാലാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്കയെ 229/6 എന്ന നിലയിലേക്ക് തളയ്ക്കുകയും ചെയ്തു.
ജയം കൈയെത്തും ദൂരത്തായിരുന്ന ഇന്ത്യക്ക് പക്ഷേ അഞ്ചാം ദിനം സോനല്‍ ദിനുഷയുടെ ചെറുത്തുനില്‍പ് തിരിച്ചടിയായി. അവസാന ദിനം ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 429/9 എന്ന നിലയില്‍ ബാറ്റിങ് അവസാനിപ്പിച്ച് ശ്രീലങ്ക മത്സരം സമനിലയിലാക്കുകയായിരുന്നു.
ഈ സമനിലയോടെ 2025-27 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. അനായാസം ജയിക്കാമായിരുന്ന മത്സരം സമനിലയായത് പോയിന്റ് നിലയില്‍ ഇന്ത്യക്ക് തിരിച്ചടിയായി.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഫോളോ ഓണ്‍ എല്‍പ്പിച്ച ശേഷം ഇന്ത്യ ജയം നേടാനാകാതെ പോകുന്നത് ഇത് 13ാം തവണ മാത്രമാണ്. 2019ല്‍ ഓസ്‌ട്രേലിയക്കെതിരെ സിഡ്‌നിയില്‍ നടന്ന ടെസ്റ്റിന് ശേഷം ആദ്യമായാണ് ഇന്ത്യക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത്.
Content Highlight: Former Indian stars slams India after 2nd Test against Sri Lanka
