മുൻ എം.എൽ.എ എം. മുരളി അന്തരിച്ചു
മുഹമ്മദ് നബീല്‍
Thursday, 5th February 2026, 11:23 am
തിരുവനന്തപുരം: മുൻ കോൺഗ്രസ് എം.എൽ.എ എം. മുരളി അന്തരിച്ചു. മാവേലിക്കര എം.എൽ.എ ആയിരുന്ന അദ്ദേഹത്തിന് 73 വയസ്സായിരുന്നു. കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന മുരളി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു, നിലവിൽ എ.ഐ.സി.സി അംഗമാണ്.
1991 മുതൽ നാലുതവണ മാവേലിക്കര എം.എൽ.എയായ എം. മുരളി പിന്നീട് ചെങ്ങന്നൂരും കായംകുളത്തും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
നിയമസഭയിൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ അദ്ദേഹത്തിന്റെ പല ബില്ലുകളും നിയമസഭ പാസാക്കിയിരുന്നു.

