കൊച്ചി: നടന്‍ മോഹന്‍ലാലിനെ അധിക്ഷേപിച്ച് സ്‌കിറ്റ് സംപ്രേഷണം ചെയ്ത സംഭവത്തില്‍ ഫ്‌ളവേഴ്‌സ് ടി.വി മാപ്പ് പറഞ്ഞു. മോഹന്‍ലാലിനെ സ്‌നേഹിക്കുന്നവര്‍ക്കുണ്ടായ വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ചാനല്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഫ്‌ളവേഴ്‌സ് ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലായിരുന്നു മോഹന്‍ലാലിനെ ലാലപ്പന്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചത്.

മോഹന്‍ലാലിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തിലല്ല സ്‌കിറ്റ് ചെയ്തതെന്നും അദ്ദേഹം തങ്ങളുടെ നിരവധി പരിപാടികളില്‍ അതിഥിയായി എത്തിയിട്ടുണ്ടെന്നും ചാനല്‍ പ്രസ്താവനയില്‍ അറിയിച്ചു.

അബദ്ധത്തില്‍ സംഭവിച്ച പിഴവാണിതെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഫ്‌ളവേഴ്‌സ് ചാനല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ContentHighlight: Mohanlal Flowers TV Star Magic