ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു വെങ്കി അത്‌ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സൂര്യ നായകനായി മമിത ബൈജു നായികയായെത്തുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ പുറത്തുവന്നത് മുതല്‍ വലിയ ഹൈപ്പായിരുന്നു ചിത്രത്തിന് ലഭിച്ചത്. നായകനും നായികയും തമ്മിലുള്ള ഏജ്-ഗ്യാപ്പിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് മുതല്‍ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയായിരുന്നു പ്രേക്ഷകര്‍ക്കുണ്ടായിരുന്നത്. ലക്കി ഭാസ്‌കര്‍ എന്ന ചിത്രത്തിന് ശേഷം വെങ്കി അത്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വിശ്വനാഥ് ആന്‍ഡ് സണ്‍സ് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോ പൂര്‍ത്തിയായത് മുതല്‍ മികച്ച പ്രതികരണമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സിന് ലഭിക്കുന്നത്. കറുപ്പിന് പിന്നാലെ വിശ്വൃനാഥ് ആന്‍ഡ് സണ്‍സിലൂടെ തന്റെ വിജയം തുടരാന്‍ സൂര്യയ്ക്ക് സാധിക്കുമെന്നാണ് ചിത്രം കണ്ടിറങ്ങിയവര്‍ ഓരോരുത്തരും അഭിപ്രായപ്പെടുന്നത്. തുടക്കം മുതല്‍ ആസ്വദിച്ചിരുന്ന് കാണാന്‍ സാധിക്കുന്ന ഒരു റൊമാന്‍സ് കോമഡി എന്റര്‍ടെയിനറാണ് വിശ്വനാഥനെന്നും സൂര്യയുടെ കരിയറിലെ മറ്റൊരു എന്റര്‍ടെയിനറാണ് ചിത്രമെന്നും പലരും അഭിപ്രായപ്പെടുന്നു.
കുടുംബപ്രേക്ഷകര്‍ക്കെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും മാസ് മസാല ആക്ഷന്‍ ചിത്രങ്ങളെക്കാള്‍ മികച്ച ആസ്വാദന അനുഭവമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ് നല്‍കുന്നതെന്നും പലരും അഭിപ്രായമറിയിക്കുന്നു. ചിത്രത്തില്‍ നായികയായെത്തിയ മമിത ബൈജുവിനും വലിയ പ്രശംസയാണ് ലഭിക്കുന്നത്. എനര്‍ജറ്റിക്കായ കഥാപാത്രത്തെ അതിന്റെ കറക്ട് മീറ്ററില്‍ തന്നെ താരം അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.
120 കോടിയോളം മുടക്ക് മുതലിലെത്തിയ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് റൈറ്റ്‌സ് നെറ്റ്ഫ്‌ളിക്‌സ് സ്വന്തമാക്കിയിരുന്നു. 85 കോടിയോളം മുടക്കിയാണ് നെറ്റ്ഫ്‌ളിക്‌സ് ചിത്രം സ്വന്തമാക്കിയത്. മ്യൂസിക് റൈറ്റ്‌സ്, സാറ്റലൈറ്റ്, തിയേറ്ററിക്കല്‍ റൈറ്റ്‌സ് തുടങ്ങിയവയിലൂടെ ചിത്രം മുതല്‍ മുടക്ക് തിരിച്ചുപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Content Highlight: First response of Viswanath and Sons movie starring suriya
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.