2017 ല്‍ പുറത്തിറങ്ങിയ ഉദാഹരണം സുജാതയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് അനശ്വര രാജന്. പിന്നീട് 2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട അനശ്വര നിലവില്‍ മലയാളത്തിലെ മുന്‍ നിര നായിക നടിമാരില്‍ ഒരാളാണ്. ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം നേരിലൂടെ അഭിനേത്രി എന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ച അനശ്വര ഇപ്പോള്‍ സൗത്ത് ഇന്ത്യന്‍ സിനിമകളിലെ സജീവ സാന്നിധ്യമാണ്. വ്യസനസമേതം ബന്ധുമിത്രാദികള്‍ എന്ന ചിത്രത്തിന് ശേഷം പുറത്തുവന്ന അനശ്വരയുടെ ചിത്രങ്ങളെല്ലാം അന്യഭാഷയിലായിരുന്നു.

അനശ്വര രാജന്. Photo: Telugucinema.com
ബാലതാരമായി മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട അനശ്വരയ്ക്ക് നായികയെന്ന നിലയില്‍ വലിയ പൊട്ടന്‍ഷ്യല്‍ സമ്മാനിച്ച സംവിധായകനായിരുന്നു ഗിരീഷ് എ.ഡി. സൂപ്പര്‍ ശരണ്യയിലെ ശരണ്യ എന്ന കഥാപാത്രം താരത്തിന് നായിക നടിയെന്ന നിലയില്‍ വലിയ അവസരമായിരുന്നു തുറന്ന് നല്‍കിയത്. അനശ്വരയ്ക്കൊപ്പം നടി മമിത ബൈജുവിന്റെയും തലവര മാറ്റിയ ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. ഗിരീഷ് എ.ഡിയുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ സൗത്ത് ഇന്ത്യയിലെ തിരക്കേറിയ അഭിനേത്രിമാരായി ഇരുവരും മാറിയിരുന്നു.
ജന നായകന്, വിശ്വനാഥന് ആന്‍ഡ് സണ്‍സ്, ബെത്ലഹേം കുടുംബ യൂണിറ്റ് തുടങ്ങി തമിഴിലും മലയാളത്തിലുമായി വലിയ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമായിക്കൊണ്ട് കരിയറിന്റെ പീക്കിലാണ് മമിത ഇപ്പോള്‍. അടുത്തിടെ ഒരു തെലുങ്ക് ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവെ മമിതയെ കുറിച്ച് അനശ്വര പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
മമിതയുടെ ഒരു കഥാപാത്രം താന്‍ ചെയ്തിരുന്നെങ്കില്‍ നന്നായേനെ എന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. അത്തരത്തില്‍ മമിതയുടെ ഒരു കഥാപാത്രവും തനിക്ക് ചെയ്യണമെന്ന് തോന്നിയിട്ടില്ലെന്നും മമിത ചെയ്ത എല്ലാ കഥാപാത്രങ്ങള്‍ക്കും യുണീക്ക്നെസ്സുണ്ടെന്നും അനശ്വര പറയുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ താന്‍ മമിതയെ അഡ്മയര്‍ ചെയ്യുന്നുവെന്നും സ്ക്രീനില്‍ മമിതയെ കാണുന്നത് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അനശ്വര കൂട്ടിച്ചേര്‍ത്തു.

സൂപ്പര്‍ ശരണ്യ. Photo: Ott Play
ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രം കാക്കയില്‍ അനശ്വരയും പ്രധാനവേഷത്തിലെത്തുന്നുണ്ട്. ബോബി സംവിധാനം ചെയ്യുന്ന ചിത്രം സംക്രാന്തി റിലീസായാണ് എത്തുന്നത്. ചിത്രത്തില്‍ ചിരഞ്ജീവിയുടെ മകളായാണ് അനശ്വര വേഷമിടുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Content Highlight: Anaswara rajan talks about Mamitha Baiju and her characters
