മലപ്പുറം: മലപ്പുറം തിരുവാലിയില്‍ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടയില്‍ അപകടം. കൈതയില്‍ കുറുംബ ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു.


പരിക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

update…