മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനും സര്‍ക്കാരിനും ആദരമര്‍പ്പിച്ച് മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ എഫ്.സി ബറ്റാലിയന്‍ തൊട്ടിയാന്‍പാറ. ലോക്ക് ഡൗണ്‍ കാരണം കാല്‍പന്ത് കളിയ്ക്കും ഇടവേളയാണെങ്കിലും രോഗപ്രതിരോധത്തിലെ മുന്നണിപോരാളികളെ ആദരിക്കാന്‍ ക്ലബിലെ ഫുട്ബാള്‍ താരങ്ങള്‍ ബൂട്ടുകെട്ടി.

സ്വന്തം വീട്ടുമുറ്റം മൈതാനമാക്കി ക്ലബംഗങ്ങളായ 15 താരങ്ങളാണ് വ്യത്യസ്ത ആദരവുമായി രംഗത്തെത്തിയത്. പരസ്പരം കാണാതെ എന്നാല്‍ പന്ത് ‘കൃത്യമായി പാസ് നല്‍കി’യാണ് ബറ്റാലിയന്‍ എഫ്.സിയുടെ താരങ്ങള്‍ 1.20 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കായി ബൂട്ടുകെട്ടിയത്.