ഈ വര്‍ഷത്തെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കീല്‍ അനീസ ഹസിബാന്‍ എന്ന ഇന്തോനേഷ്യന്‍ ഫാഷന്‍ ഡിസൈനര്‍ ഹീജാബ് സ്‌റ്റൈല്‍ കലക്ഷനുമായി ചരിത്രം രചിച്ചു. ആദ്യമായാണ് ഒരു ഡിസൈനര്‍ ഹിജാബ് കലക്ഷനുമായി ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കീലെത്തുന്നത്.
ഈ വര്‍ഷത്തെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കീല്‍ അനീസ ഹസിബാന്‍ എന്ന ഇന്തോനേഷ്യന്‍ ഫാഷന്‍ ഡിസൈനര്‍ ഹീജാബ് സ്‌റ്റൈല്‍ കലക്ഷനുമായി ചരിത്രം രചിച്ചു. ആദ്യമായാണ് ഒരു ഡിസൈനര്‍ ഹിജാബ് കലക്ഷനുമായി ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കീലെത്തുന്നത്. 28 കാരിയായ അനീസ ഡിസൈന്‍ ചെയ്ത അതിമനോഹരമായ വസ്ത്രങ്ങളണിഞ്ഞ് തലയില്‍ ഹിജാബുമായി മോഡലുകള്‍ റാമ്പില്‍ ചുവടുവെച്ചു.
2015 ല്‍ ലണ്ടനില്‍ വെച്ച് നടന്ന വെസ്റ്റ്ഫീല്‍ഡ് ഫെസ്റ്റിവലിലും അനീസ പങ്കെടുത്തിരുന്നു. 2015 ലെ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ബെസ്റ്റ് ഫാഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡും അനീസ നേടിയിരുന്നു. പങ്കെടുത്ത ഫാഷന്‍ ഷോയിലെല്ലാം വളരെയധികം ജനസമ്മിതി നേടിയ ഡിസൈനാറാണ് അനീസ.

തന്റെ ഈ കലക്ഷന് ഡി ജെക്കാര്‍ത്ത എന്ന പേരാണ് അനീസ നല്‍കിയിരിക്കുന്നത്.ഇന്തോനേഷ്യയുടെ തലസ്ഥാനമാണ് ജക്കാര്‍ത്ത. വര്‍ണശബളമായ ഈ നഗരത്തിന്റെ ആകര്‍ഷണീയതയാണ് തന്റെ ഡിസൈന് അനീസ് ഡി ജക്കാര്‍ത്തെ എന്ന പേര് നല്‍കാന്‍ കാരണം. ഡിസൈനുകളില്‍ ഇന്തോനേഷ്യയുടെ തനതായ ചിത്രപ്പണികള്‍ കൊണ്ടു വരാന്‍ അനീസ ശ്രദ്ധിച്ചിട്ടുണ്ട്.
ലോകത്തിനു മുന്നില്‍ ഇന്തോനേഷ്യയെ മനോഹരമായി അവതരിപ്പിക്കാന്‍ പറ്റിയതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് അനീസ പറഞ്ഞു. ഇപ്പോഴത്തെ ഫാഷന്‍ സങ്കല്‍പ്പം ഒരോരുത്തരുടെയും വസ്ത്രതാല്‍പ്പര്യത്തിനനുസരിച്ചുള്ളതാണെന്നും അനീസ പറഞ്ഞു.



