ഷാഹിദ് കപൂറും വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന വെബ് സീരിസ് ഫര്‍സിയുടെ ട്രെയ്‌ലര്‍ പുറത്ത്. കള്ളനോട്ടടി സംഘവും അതിനു പുറകേ പായുന്ന ഉദ്യോഗസ്ഥരേയുമാണ് ട്രെയ്‌ലറില്‍ കാണുന്നത്. ആര്ട്ടിസ്റ്റായ സണ്ണി പണക്കാരനാവാന്‍ വേണ്ടി കള്ള നോട്ടടിക്കുന്നു. കള്ളനോട്ടടി സംഘത്തിന്റെ തലവനായി ഷാഹിദ് എത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനായ മൈക്കളിന്റെ റോളാണ് വിജയ് സേതുപതിക്ക്.

സമൂഹം ആളുകളെ പണക്കാരനെന്നും പാവപ്പെട്ടവനെന്നും വേര്‍തിരിച്ചിരിക്കുകയാണെന്നും സിസ്റ്റം മാറണമെങ്കില്‍ വിപ്ലവം വരണമെന്നുമാണ് ട്രെയ്‌ലറിന്റെ തുടക്കത്തില്‍ ഷാഹിദ് പറയുന്നത്. ഏതോ മനുഷ്യന്‍ എവിടെയോ ഇരുന്നാണ് നോട്ട് അടിക്കുന്നത്, നമ്മള്‍ നമുക്ക് വേണ്ടി പണം ഉണ്ടാക്കുന്നുവെന്ന് ഷാഹിദ് പറയുന്നതും തുടര്‍ന്ന് എണ്ണിയാലൊടുങ്ങാത്ത കള്ള നോട്ടടിക്കുന്നതും ട്രെയ്‌ലറില്‍ കാണാം.

കെ. കെ. മേനോന്‍, റാഷി ഖന്ന, ഭുവന്‍ അറോറ, സക്കീര്‍ ഹുസൈന്‍, ചിത്തരഞ്ജന്‍ ജിഗി, ജസ്വന്ത് സിംഗ് ദലാല്‍, അമോല്‍ പരേക്കര്‍, കുബ്ര സേഠ്, റെജിന കസാന്‍ഡ്ര തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജ്, ഡി.കെ എന്നിവര്‍ക്കൊപ്പം സീത ആര്‍. മേനോന്‍, സുമന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫര്‍സിയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഡി2ആര്‍ ഫിലിംസിന്റെ ബാനറില്‍ രാജും ഡി.കെയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണവും. നേരത്തെ ദ് ഫാമിലി മാന്‍ എന്ന സിരീസ് ഒരുക്കിയതും രാജ് ഡി.കെ. കോമ്പോയായിരുന്നു. 99, ഷോര്‍ ഇന്‍ ദ് സിറ്റി, ഗൊ ഗോവ ഗോണ്‍ തുടങ്ങിയ ചിത്രങ്ങളും ഇവര്‍ ഒരുക്കിയിട്ടുണ്ട്.

Content Hilight: farzi trailer starring shahid kapoor and vijay sethupathy