ലഖ്‌നൗ: ബി.ജെപി.ക്കാര്‍ തങ്ങളുടെ ഗ്രാമത്തില്‍ പ്രവേശിക്കരുതെന്ന മുന്നറിയിപ്പു ബോര്‍ഡുമായി ഉത്തര്‍പ്രദേശിലെ റസല്‍പൂര്‍ ഗ്രാമത്തിലെ കര്‍ഷകര്‍. യുപി-ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകറാലിക്ക്് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.

“”കര്‍ഷക ഐക്യം വിജയിക്കട്ടെ. ബി.ജെ.പി.ക്കാര്‍ക്ക് ഈ ഗ്രാമത്തിലോട്ട് പ്രവേശനമില്ല. നിങ്ങളുടെ സുരക്ഷ നിങ്ങളുടെ മാത്രം ഉത്തരവാദിത്തം””എന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. സമീപ ഗ്രാമങ്ങളും പ്രതിഷേധത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെന്നാണ് റിപ്പോര്‍ട്ട്.

ALSO READ:ശബരിമല; പ്രതിഷേധങ്ങള്‍ക്കിടെ ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ട് പറന്നെന്ന് മനോരമ; പരിഹാസവുമായി സോഷ്യല്‍ മീഡിയ

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും തന്റെ ഗ്രാമത്തിലും ഇത്തരമൊരു ബോര്‍ഡ് സ്ഥാപിക്കുമെന്നും ശിവസേന നേതാവ് മോഹന്‍ ഗുപ്ത പറഞ്ഞു.

സ്വമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ മാര്‍ച്ചിനെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും ഉപയോഗിച്ചാണ് നേരിട്ടത്.