കൊച്ചി: വിവേക് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ഫഹദ് ഫാസിൽ ചിത്രം “അതിര”ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി . നടൻ മോഹൻലാലാണ് തന്റെ ഫേസ്ബുക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്, ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണി, നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ എന്നിവർ ഒത്തുചേരുന്ന വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

പ്രേമം, മാരി ടു, എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടി സായ് പല്ലവിയാണ് ചിത്രത്തിൽ ഫഹദിന്റെ നായികാ വേഷത്തിൽ എത്തുന്നത്. ഇതാദ്യമായാണ് സായ് പല്ലവി ഫഹദിനൊപ്പം അഭിനയിക്കുന്നത്. “അതിരനി”ലൂടെ മലയാള സിനിമയ്ക്ക് ടെക്‌നീഷ്യൻമാരുടെ ഒരു പുതിയ നിരയാണ് ലഭിക്കാൻ പോകുന്നതെന്നും മോഹൻലാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Also Read തന്നോട് ആരും വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല; സുഹൃത്തിന്റെ മോശം അനുഭവമാണ് ആ ചട്ടകൂട്ടില്‍ നിന്ന് പുറത്ത്‌ വരാന്‍ കാരണം: റീമാ കല്ലിങ്കല്‍

“ഒരു ചെറിയ ഇടവേളയ്ക്ക്‌ ശേഷം സെഞ്ച്വറി തങ്ങളുടെ തട്ടകത്തിലേക്ക്‌ മടങ്ങി വരുന്നു. ഫഹദ്‌ ഫാസിൽ, സായി പല്ലവി, അതുൽ കുൽക്കർണി, പ്രകാശ്‌ രാജ്‌, രൺജീ പണിക്കർ തുടങ്ങിയ മികച്ച താരനിരക്കൊപ്പം മലയാള സിനിമയ്ക്ക്‌ ഒരു കൂട്ടം പുതിയ ടെക്നിഷ്യൻസിനെ പരിചയപ്പെടുത്തുന്നു. കൊച്ചുമോന്റെ ഈ പുതിയ സംരംഭത്തിനു എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അതിരുകൾ താണ്ടി യാത്ര തുടങ്ങുന്നു…… *അതിരൻ*”. പോസ്റ്റർ പുറത്തുവിട്ടുകൊണ്ട് മോഹൻലാൽ പറയുന്നു.

Also Read യു.പിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് ആയുധമെത്തിച്ച് കൊടുത്തയാളെ അറസ്റ്റ് ചെയ്തു

എഴുത്തുകാരന്‍ പി.എഫ്. മാത്യൂസാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതുന്നത്. പുത്രൻ, കുട്ടിസ്രാങ്ക്, അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പുരസ്‌കാരം നേടിയ ഈ.മ.യൗ. എന്നീ ചിത്രങ്ങൾക്ക് ശേഷം പി. എഫ്. മാത്യൂസ് വീണ്ടും തൂലിക ചലിപ്പിക്കുന്നു എന്ന പ്രത്യേകതയും “അതിരനു”ണ്ട് അനു മൂത്തേടനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പി.എസ്. ജയഹരിയുടേതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുക. മോഹന്‍ലാലിനെ നായകനാക്കി ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച സെഞ്ചുറി കൊച്ചുമോനാണ് ഈ ചിത്രവും നിർമ്മിക്കുന്നത്. ഏപ്രിലിലാണ് “അതിരൻ” തീയറ്റുറുകളിൽ എത്തുന്നത്.