യു.പിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് ആയുധമെത്തിച്ച് കൊടുത്തയാളെ അറസ്റ്റ് ചെയ്തു
national news
യു.പിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് ആയുധമെത്തിച്ച് കൊടുത്തയാളെ അറസ്റ്റ് ചെയ്തു
ന്യൂസ് ഡെസ്‌ക്
Saturday, 16th February 2019, 7:59 pm

ലക്‌നൗ: ഖാലിസ്ഥാന്‍ അനുകൂലികള്‍ക്ക് ആയുധങ്ങളെത്തിച്ചു കൊടുത്തതിന് ഉത്തര്‍പ്രദേശില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മുസഫര്‍ നഗര്‍ സ്വദേശിയായ സഞ്ജയ് റാത്തി എന്ന ഗുഡ്ഡുവാണ് അറസ്റ്റിലായത്.

മുസഫര്‍ നഗറിലെ ഇറ്റാവയില്‍ വെച്ചാണ് ഇയാളെ പിടികൂടിയതെന്ന് ഉത്തര്‍പ്രദേശ് ആന്റി ടെററിസം സ്‌ക്വാഡ് പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

ദല്‍ജീത് സിങ്, സത്‌നം സിങ് എന്നീ ഖാലിസ്ഥാന്‍ അനുകൂലികള്‍ക്ക് റാത്തി തോക്ക് വിറ്റതായി പൊലീസ് പറഞ്ഞു. ഇവര്‍ രണ്ടു പേരെയും പൊലീസ് നേരത്തെ അമൃതസറില്‍ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. സഞ്ജയ് നേരത്തെയും അമൃത്സറില്‍ പലര്‍ക്കായി 35ഓളം പിസ്റ്റളുകള്‍ കൊടുത്തിട്ടുണ്ടെന്ന് യു.പി എ.ടി.എസ് ഐ.ജി അസിം അരുണ്‍ പറഞ്ഞു.