അതേസമയം, അന്താരാഷ്ട്ര സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജൂതസമൂഹത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് ആംസ്റ്റര്‍ഡാം നഗരസഭാ മേയര്‍ ഫെംകെ ഹാല്‍സെമ പറഞ്ഞു. ജൂത സ്ഥാപനങ്ങള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കുമെന്നും ഹാല്‍സെമ അറിയിച്ചു.
രാജ്യത്തും അന്താരാഷ്ട്ര തലത്തിലും ജൂതവിരുദ്ധത വര്‍ധിച്ചുവരികയാണെന്നും ജൂതര്‍ക്കെതിരായ ഭീരുത്വപരമായ ആക്രമണമാണിതെന്നും ഹാല്‍സെമ പ്രതികരിച്ചു.
തിങ്കളാഴ്ച ബെല്‍ജിയത്തിലെ ലീജിലുള്ള ജൂത സിനഗോഗില്‍ നടന്ന ബോംബാക്രമണവും ബുധനാഴ്ച ഗ്രീസില്‍ നടന്ന ആക്രമണവും വെള്ളിയാഴ്ചയിലെ നെതര്‍ലാന്‍ഡ്‌സിലെ സിനഗോഗിലുണ്ടായ തീവെപ്പും തങ്ങള്‍ നടത്തിയതാണെന്ന് അഷാബ് അല്‍ യാമിന്‍ സംഘടന അവകാശപ്പെട്ടു. പുതിയ സംഘടനയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Explosion at Jewish school after synagogue arson in Netherlands; Amsterdam mayor calls it cowardly