വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വിപുലമാക്കാമുള്ള ഇസ്രഈല്‍ തീരുമാനം; അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍
Trending
വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വിപുലമാക്കാമുള്ള ഇസ്രഈല്‍ തീരുമാനം; അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍
നിഷാന. വി.വി
Tuesday, 10th February 2026, 11:31 am

വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വിപുലമാക്കാനുള്ള ഇസ്രഈല്‍ തീരുമാനം; അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍

ടെല്‍അവീവ്: വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വിപുലമാക്കാനുള്ള നടപടിക്ക് അംഗീകാരം നല്‍കിയ ഇസ്രഈലിന്റെ തീരുമാനത്തെ അപലപിച്ച് യൂറോപ്യന്‍ യൂണിയന്‍.

ഗസ സമാധാന പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കാന്‍ മുഴുവന്‍ അന്താരാഷ്ട്ര സമൂഹവും ശ്രമിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുളള നീക്കം തെറ്റായ ദിശയിലേക്കുള്ള ചുവടുവെപ്പാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വക്താവ് അനൗര്‍ എല്‍ അനൗനി പറഞ്ഞു.

‘വെസ്റ്റ് ബാങ്കില്‍ നിയന്ത്രണം വിപുലമാക്കാനുള്ള ഇസ്രഈലി സുരക്ഷാ മന്ത്രിസഭയുടെ സമീപകാല തീരുമാനങ്ങളെ യൂറോപ്യന്‍ യൂണിയന്‍ അപലപിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അനൗനി കൂട്ടിച്ചേര്‍ത്തു.

ദ്വിരാഷ്ട്ര പരിഹാരത്തിന്റെ അടിസ്ഥാനത്തില്‍ ശാശ്വതവും സുസ്ഥിരവുമായ സമാധാനത്തിനായുള്ള യൂറോപ്യന്‍ യൂണിയന്റെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു.

വെസ് ബാങ്കിലെ സ്ഥിതിഗതികള്‍ വളരെ കാലമായി സൂക്ഷപരിശോധനയ്ക്ക് വിധേയമാണെന്നും നിലവിലെ സ്ഥിതിഗതികള്‍ നീരിക്ഷിച്ച് വരികയാണെന്നും അനൗനി കൂട്ടിച്ചേര്‍ത്തു.

വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളുടെ താമസം സംബന്ധിച്ച നിയമങ്ങള്‍ മാറ്റുന്നതിനും ഇസ്രഈലി നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നടപടികള്‍ക്ക് ഇസ്രഈലിന്റെ സുരക്ഷാ മന്ത്രി സഭ ഞായറാഴ്ച്ച അംഗീകാരം നല്‍കിയിരുന്നു.

വെസ്റ്റ് ബാങ്കിലെ ജൂതന്മാര്‍ക്ക് ഫലസ്തീന്‍ ഭൂമി വില്‍ക്കുന്നത് തടയുന്ന നിയമം റദ്ദാക്കല്‍, ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകള്‍ തുറക്കല്‍, ഹെബ്രോണ്‍ സെറ്റില്‍മെന്റെ് ബ്ലോക്കിലെ കെട്ടിട പെര്‍മിറ്റ് അധികാരം ഫലസ്തീന്‍ മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഇസ്രഈലിന്റെ സിവില്‍ അഡ്മിനിസ്‌ട്രേഷന്‍ കൈമാറല്‍ എന്നിവ തീരുമാനങ്ങളാണ് ഇസ്രഈല്‍ എടുത്തിരിക്കുന്നത്.

Content Highlight: European Union condemns Israel’s decision to expand control in the West Bank

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.