മലയാള സിനിമയിലെ പ്രേക്ഷകരുടെ പ്രിയ താരങ്ങളിൽ ഒരാളാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിലെത്തിയ എസ്തർ വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മികവിലൂടെ ശ്രദ്ധ നേടിയിരുന്നു.
അജി ജോൺ സംവിധാനം ചെയ്ത ‘നല്ലവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ദൃശ്യം’ എന്ന ചിത്രത്തിലെ അനുവെന്ന കഥാപാത്രമാണ് താരത്തെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാക്കിയത്.
എസ്തർ അനിൽ, Photo: Esther Anil/ Facebook
ഇപ്പോഴിതാ തന്റെ ഡ്രസിങ് സ്റ്റൈലിനെയും സ്കൂൾകാലത്തെ ഫാഷൻ ഓർമകളെയും കുറിച്ച് തുറന്ന് സംസാരിക്കുകയാണ് എസ്തർ അനിൽ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘എന്റെ പ്രായത്തിലുള്ള ആളുകൾ, പ്രത്യേകിച്ച് പെൺകുട്ടികളും ബോയ്സും ഇപ്പോൾ വളരെ സ്റ്റൈലിഷായി ഡ്രസ് ചെയ്യുന്നവരാണ്. ദേവിക സഞ്ജയ്, സാനിയ തുടങ്ങിയവർ എല്ലാം വളരെ കിടിലൻ ഔട്ട്ഫിറ്റ്സും ബ്രാൻഡ്സും ഉപയോഗിക്കുന്നവരാണ്.
അതൊക്കെ നമുക്ക് ഒരു ഇൻസ്പിരേഷൻ തന്നെയാണ്. അത് കാണുമ്പോൾ നമുക്കും ചില സ്റ്റൈലുകൾ ട്രൈ ചെയ്യണമെന്നു തോന്നും,’ എന്നാണ് എസ്തർ പറയുന്നത്.
സോഷ്യൽ മീഡിയയുടെ സ്വാധീനത്തെ കുറിച്ചും താരം തുറന്നു പറഞ്ഞു. ‘ഇപ്പോൾ സോഷ്യൽ മീഡിയ ഉള്ളതുകൊണ്ട് എല്ലാവരും വളരെ അപ്ഡേറ്റഡ് ആണ്. അതുകൊണ്ട് തന്നെ എനിക്കൊരു യൂണിക് സ്റ്റൈൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
ചെറുപ്പം മുതൽ ഇന്നുവരെ ഞാൻ എല്ലാ ട്രെൻഡുകളും ഫോളോ ചെയ്യുന്ന ആളല്ല. കാണാൻ നന്നായിരിക്കും എന്ന് തോന്നുന്ന കാര്യങ്ങളാണ് കൂടുതലായും ചെയ്തിട്ടുള്ളത്,’ താരം പറഞ്ഞു.
സ്കൂൾകാലത്ത് പ്രചരിച്ചിരുന്ന ഒരു ഹെയർസ്റ്റൈലിനെ കുറിച്ചും എസ്തർ രസകരമായി സംസാരിച്ചു. ‘ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ തലയിൽ പഫ് വെക്കുന്ന ഒരു ട്രെൻഡ് ഉണ്ടായിരുന്നു. ഞാൻ ഒരിക്കലും അത് ചെയ്തിട്ടില്ല എന്ന് പറയുന്നില്ല, ഇടയ്ക്കൊക്കെ ചെയ്തിട്ടുണ്ട്.
പക്ഷേ ഇപ്പോൾ പഴയ ഫോട്ടോകൾ നോക്കുമ്പോൾ എന്റെ ഫ്രണ്ട്സ് എല്ലാവരും പഫ് വെച്ചിട്ടുണ്ട്, ഞാൻ മാത്രം സാധാരണ രീതിയിൽ മുടി കെട്ടിയിരിക്കും. അതൊക്കെ കാണുമ്പോൾ ഇപ്പോൾ ഭയങ്കര ക്രിഞ്ച് ആയി തോന്നും,’ എന്നാണ് താരം ചിരിയോടെ പറഞ്ഞത്.
ദൃശ്യം 3, Photo: IMDb
അതേസമയം, മോഹൻലാൽ നായകനാകുന്ന ദൃശ്യം 3 ആണ് എസ്തറിന്റെ പുതിയ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മീന, അൻസിബ ഹസൻ, സിദ്ദിഖ്, ആശ ശരത് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
2013ൽ പുറത്തിറങ്ങിയ ആദ്യ ഭാഗത്തിന്റെയും പിന്നീട് എത്തിയ രണ്ടാം ഭാഗത്തിന്റെയും വൻ വിജയത്തിന് പിന്നാലെ എത്തുന്ന മൂന്നാം ഭാഗം, മെയ് 21-ന് മോഹൻലാലിൻറെ ജന്മദിനത്തോടനുബന്ധിച്ച് തിയേറ്ററുകളിലെത്തും.
Content Highlight: Esther Anil talks about her style
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.