തിരുവനന്തപുരം: ആര്‍ഭാടമോ ആഘോഷമോ ഇല്ലാതെയാണ് ഇത്തവണ സ്‌കൂള്‍ മീറ്റിന് ദീപശിഖ ഉയര്‍ന്നത്. പതിവ് തെറ്റിക്കാതെ ചാംപ്യന്‍ പട്ടത്തിനായി എറണാകുളത്തിന്റെ റിലേ ആരംഭിച്ച് കഴിഞ്ഞു. രണ്ട് മീറ്റ് റെക്കോര്‍ഡ് പിറന്ന ആദ്യ ദിനം 88 പോയന്റുമായി എറണാകുളമാണ് ഒന്നാമത്. 46 പോയന്റുള്ള പാലക്കാട് രണ്ടാമതും 35 പോയന്റുള്ള കോഴിക്കോട് മൂന്നാമതുമാണ്.

ALSO READ: വിവാ ഗോകുലം; എതിരാളികള്‍ ശക്തരായ മോഹന്‍ ബഗാന്‍

നിലവിലെ ജേതാക്കളായ കോതമംഗലം മാര്‍ബേസില്‍ തന്നെയാണ് പോയന്റില്‍ ഒന്നാമതുള്ള സ്‌കൂള്‍. 23 പോയന്റോടെ കോതമംഗലം സെന്റ് ജോര്‍ജ് രണ്ടാമതുമാണ്.

31 ഇനങ്ങളിലാണ് മത്സരം ഇതുവരെ പൂര്‍ത്തിയായത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ടിലെ എ.എസ്. സാന്ദ്രയും പോള്‍വാള്‍ട്ടില്‍ പാലക്കാട് കല്ലടി എച്ച്.എസ്സിലെ മുഹമ്മദ് ബാസിമുമാണ് മീറ്റ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഇന്ന് 38 ഇനങ്ങളിലായി ഫൈനല്‍ നടക്കും.