എഡിറ്റര്‍
എഡിറ്റര്‍
‘നാറ്റിച്ചു നാറ്റിച്ചു രാജ്യമാകെ നാറ്റിച്ചു’; ജനരക്ഷാ യാത്രയെ പരിഹസിച്ച് ഇംഗ്ലീഷ് ട്രോളുകളും; ഏറ്റെടുത്ത് ഇംഗ്ലീഷ് മാധ്യമങ്ങള്‍
എഡിറ്റര്‍
Thursday 12th October 2017 10:20am


കോഴിക്കോട്: കേരളത്തിലെ ജിഹാദി ചുവപ്പ് ഭീകരതക്കെതിരെ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ ബി.ജെ.പി ജനരക്ഷാ യാത്ര പ്രഖ്യാപിച്ചത് മുതല്‍ കേരളത്തിലെ ട്രോളന്മാര്‍ മാര്‍ച്ചിനു പിന്നാലെയായിരുന്നു. യു.പിയും മറ്റും സംസ്ഥാനങ്ങളും രക്ഷിച്ച് കഴിഞ്ഞ ബി.ജെ.പി കേരളത്തെ രക്ഷിക്കുന്നതിനെ പരിഹസിച്ചും യാത്രയില്‍ ജനപങ്കാളിത്തം കുറഞ്ഞതുമെല്ലാം ട്രോളാക്കി മലയാളികള്‍ ആഘോഷിച്ചപ്പോള്‍ ട്രോളുകളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിക്കഴിഞ്ഞു.


Also Read: കുമ്മനത്തിന് പിന്നാലെ മലബാര്‍ കലാപത്തെ ജിഹാദെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്


വാടകയ്‌ക്കെടുത്ത തൊഴിലാളികള്‍ സി.പി.ഐ.എം അനുകൂല മുദ്രാവാക്യം മുഴക്കുന്നതും യോഗിയുടെ പ്രസ്താവനയെ മലയാളികള്‍ കളിയാക്കുന്നതുമെല്ലാം ഇംഗ്ലീഷ് ട്രോളുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

മലയാളത്തിലെ പ്രിയതാരങ്ങളും സിനിമകളുടെയും പശ്ചാത്തലത്തില്‍ തന്നെയാണ് ഇംഗ്ലീഷ് ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നത്. കേരള നേതാക്കള്‍ക്ക് പുറമെ ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ അവതരിക്കപ്പെടുന്നത് ദേശീയ അധ്യക്ഷന്‍ അമിത് ഷായും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമണ്.

സോഷ്യല്‍മീഡിയയില്‍ വൈറലായ ട്രളുകളെ ഉള്‍പ്പെടുത്തി ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് ക്ലിക്ക് വാര്‍ത്തയും നല്‍കികഴിഞ്ഞു. ബി.ജെ.പിയുടെ ജനരക്ഷായാത്ര പരാജയപ്പെട്ടെന്നും മലായാളിള്‍ സംഘപരിവാറിനെ ട്രോളുകയാണെന്നും പറഞ്ഞാണ് ന്യൂസ് ക്ലിക്കിലെ റിപ്പോര്‍ട്ട്.


Dont Miss: ഇലക്ട്രിക് പോസ്റ്റ് മുതല്‍ വേസ്റ്റ്‌കൊട്ടവരെ കാവി; ഉത്തര്‍പ്രദേശിന് കാവിപെയിന്റടിച്ച് യോഗിആദിത്യനാഥ് സര്‍ക്കാര്‍


കുമ്മനം നയിക്കുന്ന യാത്രയിലെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ നടക്കുന്ന പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് അറിയിച്ച അമിത് ഷാ പങ്കെടുക്കാതിരുന്നതും ഇതേത്തുടര്‍ന്ന മലയാളികള്‍ക്കിടയില്‍ ‘അമിട്ടടി’ എന്ന വാക്ക രൂപംകൊണ്ടതും ന്യൂസ് ക്ലിക്കിന്റെ വാര്‍ത്തയില്‍ വിശദീകരിച്ച് തന്നെ പറയുന്നുണ്ട്.

ട്രോളുകള്‍ കൂടുതല്‍ ഇറങ്ങിയിരിക്കുന്നത് ഇന്റര്‍ നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ റിപ്പബ്ലിക്, ട്രോള്‍ മലയാളം എന്നിവയിലൂടെയാണെന്നും എല്ലാം ജാഥയിലെ വിവിധ സന്ദര്‍ഭങ്ങളില്‍ രൂപം കൊണ്ടതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ചില ട്രോളുകള്‍ കാണാം:

01 - Yogi - I am here to save Kerala.jpg

 

02 - Yogi - Government UP School.jpg

 

03 - Yogi - Kerala should learn from UP.jpg

 

04 - Yogi - Kerala should learn from UP (2).jpg

 

05 - Yogi visits toilet.jpg

 

06 - Yogi - who would build toilets inside houses_0.jpg

 

07 - Amit Shah - coconut water_0.jpg

 

 

08 - Jai Jai CPIM - Oh my gau mata_0.jpg

 

09 - Jai Jai CPIM (Minnaram)_0.jpg

 

10 - Jai Jai CPIM.jpg

 

ട്രോളുകള്‍ക്ക് കടപ്പാട്: ഇന്റര്‍ നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ റിപ്പബ്ലിക്, ട്രോള്‍ മലയാളം, ന്യൂസ് ക്ലിക്ക്

Advertisement