
കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2014 നവംബര്‍ 2 നായിരുന്നു 627 കള്ളപ്പണക്കാരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.
ന്യൂദല്‍ഹി: 2014ല്‍ സുപ്രീം കോടതിയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച രാജ്യത്തെ 627 കള്ളപ്പണക്കാര്‍ക്കെതിരെ എന്ത് നടപടിയെടുത്തു എന്ന വിമര്‍ശനം നിലനില്‍ക്കെ ജനങ്ങള്‍ക്ക് ഇനിയും കള്ളപ്പണം സംബന്ധിച്ച വിവരം അറിയിക്കാമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്.
കള്ളപ്പണം സംബന്ധിച്ച വിവരം ഇനി ഇ മെയില്‍ വഴിയും സര്‍ക്കാരിനെ അറിയിക്കാം. റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. blackmoneyinfo@incometax.gov.in എന്ന ഇ മെയില്‍ വിലാസത്തില്‍ കള്ളപ്പണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാമെന്നാണ് പറയുന്നത്.
കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 2014 നവംബര്‍ 2 നായിരുന്നു 627 കള്ളപ്പണക്കാരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. ജനീവ ആസ്ഥാനമായുള്ള എച്ച്.എസ്.ബി.സി ബാങ്കില്‍ അക്കൗണ്ടുള്ളവരുടെ വിവരങ്ങളായിരുന്നു ഇത്. ചീഫ് ജസ്റ്റിസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായിരുന്ന ബെഞ്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച എന്‍വലപ്പ് തുറന്ന് നോക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.
പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കണമെന്നും അതിന്റെ ചെയര്‍മാന്‍ ഈ കവര്‍ തുറന്നു നോക്കിക്കൊള്ളുമെന്നുമാണ് ബെഞ്ച് അന്ന് പറഞ്ഞത്. പിന്നീട് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ടുകളില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടെയാണ് നോട്ടു നിരോധനവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും.
ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കി; വെളിപ്പെടുത്തലടങ്ങിയ ബര്‍ഖ ദത്തിന്റെ ഇമെയില്‍ പുറത്ത്
കള്ളപ്പണത്തിനെതിരെയുള്ള നടപടി എന്ന നിലയ്ക്ക് നടപ്പിലാക്കിയ നോട്ട് നിരോധനം എന്നാല്‍ ഇക്കാര്യത്തില്‍ പരാജയമാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കള്ളപ്പണം വെളിപ്പെടുത്തുന്നതിന് പുതിയ പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കള്ളപ്പണക്കാര്‍ക്ക് കണക്കില്‍പ്പെടാത്ത പണത്തിന്റെ അമ്പത് ശതമാനവും പിഴയും നല്‍കിയാല്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കുന്നതാണ് പദ്ധതി. നാളെ മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് ഇതിന്റെ കാലാവധിയെന്നും റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദിയ അറിയിച്ചു.
ബാങ്കില്‍ നിക്ഷേപിച്ചതുകൊണ്ട് കള്ളപണം അതാല്ലാതായി മാറുന്നിലെന്നും നികുതി നല്‍കുമ്പോള്‍ മാത്രമാണ് പണം നിയമവിധേയമായി മാറുന്നതെന്നും പദ്ധതി പ്രഖ്യാപിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പുതിയ പദ്ധതി കള്ളപ്പണക്കാര്‍ക്കുള്ള അവസാന അവസരമാണെന്നും ആദിയ പറഞ്ഞു.
