മുട്ടകൊണ്ട് ഒട്ടേറെ വിഭവങ്ങളുണ്ടാക്കാം. അതും മിനിറ്റുകള്‍ കൊണ്ട്.  പത്തുമിനിറ്റിനുള്ളില്‍ മുട്ടകൊണ്ട് തയ്യാറാക്കാവുന്ന ഒരു ഡിഷ് ആണിത്. ഉള്ളി, തക്കാളി, എന്നിവയ്‌ക്കൊപ്പം അല്പം മസാലകളും ചേരുമ്പോള്‍ ഒരു സൂപ്പര്‍ ഡിഷ് റെഡി.

ചേരുവകള്‍:

മുട്ട: അഞ്ചെണ്ണം ചൂടാക്കിയത്
ഉള്ളി: ഒന്ന് ചെറുതായി അരിഞ്ഞത്
തക്കാളി: രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
ജിഞ്ചര്‍, ഗാര്‍ലിക് പെയ്സ്റ്റ്: ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക്: രണ്ടെണ്ണം
മല്ലിയില, ഉള്ളി വട്ടത്തില്‍ അരിഞ്ഞത്: അലങ്കരിച്ചത്.
കടുക്, പെരുഞ്ചീരകം: ഒരു ടീസ്പൂണ്‍
മുളക്: രണ്ട് ടീസ്പൂണ്‍
ഉപ്പ്: ആവശ്യത്തിന്
എണ്ണ: ഒരു ടേബിള്‍ സ്പൂണ്‍
ഗരം മസാല: ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്നവിധം:

കടായിയിലേക്ക് എണ്ണ ഒഴിക്കുക. പെരുഞ്ചീരകവും, കടുകും ചേര്‍ക്കുക. ഉള്ളി ചേര്‍ത്ത് നന്നായി ഇളക്കിയശേഷം ഇഞ്ചി വെളുത്തുള്ളി പെയ്സ്റ്റ് ചേര്‍ക്കുക.

ഇതിലേക്ക് മസാലകള്‍ ചേര്‍ത്ത് രണ്ടുമിനിറ്റ് കുക്ക് ചെയ്യുക. ഇതിലേക്ക് തക്കാളി ചേര്‍ത്ത് എണ്ണ വേര്‍തിരിയും വരെ പാചകം ചെയ്യുക. ഉപ്പും മുട്ടയും ചേര്‍ത്ത് മിക്‌സ് ചെയ്യുക.

ഉള്ളിയും മല്ലിയിലയും കൊണ്ട് അലങ്കരിക്കാം.