ന്യൂദല്‍ഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ആറ് ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.9 ശതമാനമായിരുന്നു.
എന്നിരുന്നാലും 2021 ല്‍ 6.9 ശതമാനമായും 2022 ല്‍ 7.2 ശതമാനമായും വളര്‍ച്ചാ നിരക്ക് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും
ബാങ്കിന്റെ സൗത്ത് ഏഷ്യ ഇക്കണോമിക് ഫോക്കസിന്റെ ഏറ്റവും പുതിയ പതിപ്പില്‍ പറയുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടുമായുള്ള ലോക ബാങ്കിന്റെ വാര്‍ഷിക യോഗത്തിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കുറയുന്നതായി കാണിച്ചത്.
2017-18 സാമ്പത്തിക വര്‍ഷത്തിലെ 7.2 ശതമാനത്തില്‍ നിന്ന് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 6.8 ശതമാനമായി കുറയുകയായിരുന്നു.
2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയെന്നും വ്യാവസായിക മേഖല വലിയ മാന്ദ്യമാണ് നേരിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
