തനിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം പറയാന്‍ കണ്‍ഫ്യൂഷനടിച്ച് ദുല്‍ഖര്‍. കേര്‍ളി ടെയ്ല്‍സ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ദുല്‍ഖര്‍ പറഞ്ഞത് തിരുത്തിയത്. 59 സെക്കന്‍ഡ്‌സ് വിത്ത് ദുല്‍ഖര്‍ സല്‍മാന്‍ എന്ന സെഗ്മെന്റില്‍ ദേഷ്യം വരുമ്പോള്‍ എന്താണ് പറയുന്നത് എന്നതായിരുന്നു ആദ്യത്തെ ചോദ്യം. പറയാന്‍ പറ്റാത്ത ആ എഫ് വാക്കില്ലേ എന്നാണ് ദുല്‍ഖര്‍ മറുപടി പറഞ്ഞത്.

എപ്പോള്‍ വേണെമെങ്കിലും കഴിക്കുന്ന ഭക്ഷണം ബിരിയാണിയാണെന്നും താരം പറയുന്നു. ലോകത്തില്‍ ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഏതാണെന്ന ചോദ്യത്തിന് തന്റെ വീടാണെന്ന് ദുല്‍ഖര്‍ പറയുന്നു. മുംബൈ ആണോ കേരളമാണോ ഏറ്റവും പ്രിയപ്പെട്ടത് എന്നായിരുന്നു അടുത്ത ചോദ്യം. അങ്ങനെ പറയാന്‍ പാടാണെന്നും മുംബൈ ആയിരിക്കുമെന്ന് ദുല്‍ഖര്‍ പറയുന്നു. എന്നാല്‍ പിന്നാലെ തന്നെ അയ്യോ കേരളത്തിലുള്ളവര്‍ക്ക് അതിഷ്ടപ്പെടില്ല, കേരളം എന്ന് താരം തിരുത്തുന്നുമുണ്ട്.

ആക്ടര്‍ ആയില്ലെങ്കില്‍ ദുല്‍ഖര്‍ എന്താകുമെന്നായിരുന്നു അടുത്ത ചോദ്യം. ഫുഡ് ക്രിട്ടിക്ക് എന്ന് മറുപടി നല്‍കിയ താരം ചുമ്മാ തമാശ പറഞ്ഞതാണെന്നും കൂട്ടിച്ചേര്‍ത്തു. ‘ഒരു ഓഫീസിലിരുന്ന് വര്‍ക്ക് ചെയ്യുന്നതെങ്ങനെയാണെന്ന് എനിക്ക് അറിയില്ല, എന്നെക്കൊണ്ട് അത് പറ്റില്ല,’ ദുല്‍ഖര്‍ പറഞ്ഞു.

ആളുകളോട് ഇടപെടാതിരിക്കാന്‍ പറയുന്ന എക്‌സ്‌ക്യൂസ് എന്താണെന്ന് ചോദിച്ചപ്പോള്‍ അത് താന്‍ ഒരിക്കലും സ്‌കിപ്പ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആളുകള്‍ ഉള്ളിടത്തൊന്നും ഞാന്‍ കാണില്ല, എപ്പോഴും ഷൂട്ടിലായിരിക്കും. എനിക്ക് ആളുകളോട് ഇടപെടാന്‍ ഇഷ്ടമാണ്. പക്ഷേ അതിനൊരിക്കലും അവസരം കിട്ടാറില്ല,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തേയും ആരാധകരോട് ഇടപെടാനുള്ള തന്റെ താല്‍പര്യം ദുല്‍ഖര്‍ തുറന്നുപറഞ്ഞിരുന്നു. ‘ജനങ്ങളോട് ഇടപെടാന്‍ വളരെ ഇഷ്ടമാണ്. അവരോടൊപ്പം ചിത്രങ്ങളും സെല്‍ഫികളും എടുക്കാന്‍ ഇഷ്ടമാണ്. അക്കാര്യത്തില്‍ എനിക്ക് നല്ല ക്ഷമയുണ്ട്. ആളുകള്‍ വീഡിയോ ഒക്കെ ചോദിക്കുന്നത് കാണുമ്പോള്‍ നോ പറയാന്‍ പാടാണ്. പക്ഷേ ചിലര്‍ ഡിമാന്‍ഡ് ചെയ്യും. വീഡിയോ എടുത്താല്‍ എന്താണ് കുഴപ്പമെന്നൊക്കെ ചോദിക്കും. 11 വര്‍ഷത്തിനിടക്ക് ഒരു പ്രാവശ്യം നോ പറഞ്ഞിട്ടുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

ആര്‍. ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ചുപാണ് ഒടുവില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം. രാജ് ആന്‍ഡ് ഡി.കെ. സംവിധാനം ചെയ്യുന്ന വെബ്ബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്സ്, അഭിലാഷ് ജോഷിയുടെ കിങ് ഓഫ് കൊത്ത എന്നിവയാണ് ദുല്‍ഖറിന്റെ പുതിയ പ്രോജക്ടുകള്‍.

Content Highlight: Dulquer Salmaan is confused to say his favorite place