ഭാര്യ അമാല്‍ സൂഫിയുടെ പിറന്നാല്‍ ദിനത്തില്‍ മനോഹരമായ കുറിപ്പുമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. സോഷ്യല്‍മീഡിയയില്‍ അമാലിന്റെ നിരവധി ചിത്രങ്ങള്‍ക്കൊപ്പമാണ് ദുല്‍ഖറിന്റെ കുറിപ്പ്.

അമാല്‍ ഇല്ലാത്ത ജീവിതം തനിക്ക് സങ്കല്‍പ്പിക്കാനാകില്ലെന്ന് ദുല്‍ഖര്‍ പറയുന്നു. തന്റെ ജീവിതത്തിലേക്ക് വന്നതിനും അതിനൊരു ലക്ഷ്യവും അര്‍ത്ഥവും നല്‍കിയതിനും നന്ദിയെന്നും ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ എഴുതിയ കുറിപ്പില്‍ പറഞ്ഞു.

തന്റെ ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും ഉണ്ടാക്കി തന്നത് ഭാര്യയാണ്. തന്റെ എല്ലാ സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കി തന്നു. ഓരോ സ്വപ്നങ്ങള്‍ക്കും പ്രോത്സാഹനം നല്‍കി. തന്റെ ഭയങ്ങളേയും അരക്ഷിതാവസ്ഥയേയും തീര്‍ത്തു തന്നു. തന്റെ ബലവും ശക്തിയുമെല്ലാം അമാല്‍ ആണെന്നാണ് ദുല്‍ഖര്‍ കുറിപ്പില്‍ പറയുന്നത്.

”നിന്റെ ജന്മദിനത്തിന്റെ ഒരു പതിറ്റാണ്ട് കഴിഞ്ഞാലും നിന്നെ കുറിച്ച് എഴുതാനുള്ള കാര്യങ്ങള്‍ തീരില്ല. വിവാഹജീവിതം മനോഹരമാക്കണം ഏറ്റവും സാഹസികമായ യാത്രകള്‍ ഒരുമിച്ച് നടത്തണം. വീടുകളും നമ്മുടെ ജീവിതവും ഒരുമിച്ച് കെട്ടിപ്പടുക്കണം. എല്ലായ്‌പ്പോഴും പരസ്പരം മനസിലാക്കുക, നമ്മള്‍ എത്ര വളര്‍ന്നാലും ഒരുമിച്ച് സമയം ചെലവഴിക്കുക. എന്റെ മനസിന്റെ അകവും ബലവും നീയാണ്. ഞാന്‍ നിന്നെ വളരെ കാലമായി സ്നേഹിക്കുന്നു ജന്മദിനാശംസകള്‍ ബേബി,” എന്നാണ് ദുല്‍ഖര്‍ എഴുതിയിരിക്കുന്നത്.

Content Highlight: Dulquer Salmaan Birthday wish to Wife Amal Sufiya