ബരിഷാല്‍ മെട്രോപൊളിറ്റന്‍ പൊലീസ് (ബി.എം.പി) സബ് ഇന്‍സ്പെക്ടര്‍ തന്‍സില്‍ അഹമ്മദിനെതിരെയാണ് നടപടിയെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെ ബരിഷാല്‍ സിറ്റിയിലെ വാര്‍ഡ് 5-ല്‍ നിന്നാണ് ലഹരിമരുന്ന് വില്‍പനക്കാരന്‍ എന്ന് സംശയിക്കുന്ന 35 വയസ്സുകാരനായ റസ്സല്‍ ഹൗലാദറിനെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്
അറസ്റ്റിന് പിന്നാലെ പ്രതിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഈ ചിത്രത്തിലാണ് തന്‍സില്‍ അഹമ്മദ് എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കൃത്രിമം നടത്തിയത്.
പൊലീസിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി ഇത്തരമൊരു വ്യാജ ചിത്രം പ്രചരിപ്പിച്ചത് സേനയുടെ വിശ്വാസ്യതയെ സാരമായി ബാധിച്ചുവെന്ന് അധികൃതര്‍ വിലയിരുത്തി. ഇതിനെത്തുടര്‍ന്നാണ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ അടിയന്തരമായി അച്ചടക്ക നടപടി സ്വീകരിച്ചത്
Content Highlight: Drug suspect’s Argentina jersey was transferred to Brazil via AI; Bangladesh policeman suspended