SULEKHA

തിരുവനന്തപുരം: വരാനിരിക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ബന്ധുക്കള്‍ തന്നെ വേണമെന്നില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഡോക്ടര്‍ സുലേഖ. സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത് യു.ഡി.എഫ് ആണെന്നും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പാര്‍ട്ടി സജ്ജമാണെന്നും സുലേഖ പറഞ്ഞു.

അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കും. അരുവിക്കരയില്‍ കാര്‍ത്തികേയന്റെ വികസനപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിവുള്ള സഥാനാര്‍ത്ഥിയെ നിര്‍ത്തണം.  തന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് സമയമാകുമ്പോള്‍ പ്രതികരിക്കുമെന്നും സുലേഖ പറഞ്ഞു.

അരുവിക്കരയില്‍ ഡോ. സുലേഖ തന്നെ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യം അറിയിച്ച് കൊണ്ട് യു.ഡി.എഫ് നേതൃത്വം സുലേഖയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.