[] മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ ചാംപ്യനുമായ നൊവാക് ദോക്ക്യോവിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായി.
നാല് മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയാണ് ദോക്ക്യോവിച്ചിനെ അട്ടിമറിച്ചത്.
മൂന്ന് വട്ടം ചാംപ്യനായ ദോക്ക്യോവിച്ചിന്റെ കിരീടം ഉറപ്പിക്കാനുള്ള ശ്രമത്തിനാണ് വാവ്‌റിങ്ക തടയിട്ടത്. സ്‌കോര്‍: 2-6,6-4,6-2,3-6,9-7.
സെമിയില്‍ ഏഴാം സീഡ് തോമസ് ബെര്‍ഡിക്കാണ് വാവ്‌റിങ്കയുടെ എതിരാളി.
വനിതാ സിംഗിള്‍സില്‍ ചൈനീസ് താരം ലീ നായും കാനഡയുടെ യൂജിനി ബുഷാഡും സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഇരുപത്തിയെട്ടാം സീഡ് ഫ്‌ളാവിയ പെനേറ്റയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ലീ നാ തോല്‍പ്പിച്ചത്. യുജീനി, പതിന്നാലാം സീഡ് അന ഇവാനോവിച്ചിനെ അട്ടിമറിച്ചു.
വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സ-കാരാ ബ്ലാക്ക് സഖ്യം പുറത്തായി.
