കോഴിക്കോട് കട്ടിപ്പാറയിലെ ഉരുള്‍പൊട്ടിലിന് ആക്കംകൂട്ടിയത് കരിഞ്ചോലമലയിലെ  അനധികൃത ജലസംഭരിണിയാണോയെന്ന് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതിനായി അഞ്ചംഗ സമിതിയെ  നിയോഗിച്ചു. കക്കാടംപൊയിലില്‍ പിവി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിനെ സമീപത്തെ മണ്ണിടിച്ചിലും അന്വേഷിക്കും.