നിലവില്‍ മലയാള സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ്. മികച്ച പ്രതികരണം ലഭിച്ച തിയേറ്റര്‍ പ്രദര്‍ശനത്തിന് ശേഷം സീ ഫൈവിലൂടെ ചിത്രം ഒ.ടി.ടിയിലും പ്രദര്‍ശനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ടും ബാലനിലെ കഥാപാത്രങ്ങളെ ചര്‍ച്ചയാക്കി കൊണ്ടും ഒട്ടനവധി പേര്‍ രംഗത്തെത്തിയത്. ബാലനിലെ അമ്മയും കുട്ടിയും ടൊവിനോ അവതരിപ്പിച്ച അബ്ബയും ജീന്‍ പോള്‍ ലാലിന്റെ പവിത്രന്‍ പൊലീസുമെല്ലാം സിനിമാ ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ക്ക് വിധേയമായിരുന്നു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുട്ടിയുടെ രണ്ട് കാലഘട്ടങ്ങള്‍ അവതരിച്ചിച്ചത് ആദിശേഷനും മുഹമദ് സിനാനുമായിരുന്നു. ഇരുവരും പുതുമുഖങ്ങളാണെങ്കിലും ഗംഭീര പ്രകടനമായിരുന്നു ബാലനില്‍ ഇവര്‍ കാഴ്ചവെച്ചത്. ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും വലിയ പ്രശംസയായിരുന്നു ഇരുവര്‍ക്കും ലഭിച്ചത്. ചിത്രത്തിലെ കുട്ടിയുടെ ബാല്യകാലം അവതരിപ്പിച്ച ആദിശേഷിനെ കുറിച്ച് സംവിധായകന്‍ ചിദംബരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ്ങിന് ശേഷം റീല്‍ ട്രൈബിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു സംവിധായകന്റെ പ്രതികരണം. ചെറിയ കുട്ടിയായിരുന്നിട്ടും ആദിശേഷ് ചിത്രത്തെ മനസിലാക്കിയതിനെ കുറിച്ചും ഒരു ഷോട്ടില്‍ കട്ട് വിളിക്കാതിരുന്നപ്പോഴും കഥാപാത്രത്തിന് അനുയോജ്യമായ വിധത്തില്‍ ആദിശേഷന്‍ അഭിനയിച്ചതിനെ കുറിച്ചുമാണ് ചിദംബരം സംസാരിച്ചത്.
‘സിനാന് കഥയും ചിത്രത്തിന്റെ കോണ്‍സെപ്റ്റും മനസിലാക്കാനുള്ള പ്രായമായതിനാല്‍ തന്നെ അവനോട് എന്തും പറയാന്‍ സാധിക്കും. ആദിശേഷന് ചെറിയ പ്രായമാണെങ്കിലും പ്രായത്തില്‍ കവിഞ്ഞ പക്വത അവനുണ്ട്. ചിത്രത്തിന്റെ കോണ്‍സെപ്‌റ്റെല്ലാം അവന് മനസിലാകും. ഞാന്‍ നിന്നെ കളഞ്ഞിട്ട് പോകുമെന്ന് ഫര്‍സാന അവന്റെ കോളറില്‍ പിടിച്ച് പറഞ്ഞ ശേഷം പുറത്തേക്ക് പോകുന്നുണ്ട്. ആ ഷോട്ടില്‍ ഞാന്‍ കട്ട് വിളിച്ചില്ല. സാധാരണ അവന്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ കട്ട് വിളിക്കാറില്ല. അവന്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അറിയാന്‍ ഒരു മിനിട്ട് കൂടി അധികം കൊടുത്തു.
അപ്പോള്‍ അവന്‍ നേരെ പോയി അവന്റെ ബാഗ് എടുത്ത് കെട്ടിപ്പിടിച്ച് നില്‍ക്കുകയാണ് ചെയ്തത്. ഞാന്‍ ഒന്നും പറഞ്ഞിട്ടേയില്ല. അത് അവന്‍ തന്നെ നല്‍കിയ ഇംപ്രൊവൈസേഷനാണ്. ഞാന്‍ ഒന്നും പറഞ്ഞിട്ടേയില്ല. അവന് സ്‌കൂളില്‍ പോകണം എന്നതാണ് ആ സീനിന്റെ കോര്‍,’ ചിദംബരം പറഞ്ഞു.
Content Highlight: Director Chidambaram talks about master Adishesh in Balan the Boy
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.