കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ മരണം. കണ്ണൂര്‍ മണത്തന സ്വദേശിയായ 14 വയസുകാരിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഡിഫ്തീരിയ പെണ്‍കുട്ടിയുടെ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഈ കുട്ടിയുടെ രക്തത്തിലാണ് ഡിഫ്തീരിയ കണ്ടെത്തിയത്. സാധാരണ തൊണ്ടയിലെ പാടയിലാണ് ഇത് കാണാറുള്ളത്.

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് നടക്കും

മലപ്പുറത്ത് കഴിഞ്ഞ വര്‍ഷം മാത്രം 216 പേര്‍ ഡിഫ്തീരിയയുടെ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. ഇതില്‍ രണ്ടുപേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. പത്ത് വര്‍ഷത്തിനിടെ 341 പേര്‍ക്ക് ഡിഫ്തീരിയ പിടിപെട്ടപ്പോള്‍ പതിനൊന്ന് ജീവനുകള്‍ മരണത്തിന് കീഴടങ്ങി.