dinkoismകൊച്ചി: മലയാളികളുടെ പ്രീയപ്പെട്ട ചിത്രകഥാ താരം ഡിങ്കനെ “ദൈവമായി” ആരാധിക്കുന്നവരാണ് സോഷ്യല്‍ മീഡിയയിലെ ഡിങ്കോയിസ്റ്റുകള്‍. മറ്റ് മതസ്ഥരെ പോലെ തന്നെ തങ്ങളുടെ ദൈവത്തെ “അപമാനിക്കാനുള്ള” ഒരു ശ്രമവും ഡിങ്കോയിസ്റ്റുകളും അനുവദിച്ച് കൊടുക്കില്ല. അതുകൊണ്ടുതന്നെ തന്റെ അടുത്ത് ചിത്രത്തിന്റെ പേര് “പ്രൊഫസര്‍ ഡിങ്കന്‍” എന്നാണെന്ന നടന്‍ ദിലീപിന്റെ പ്രഖ്യാപനം ഡിങ്കോയിസ്റ്റുകളെ ചൊടിപ്പിച്ചിരിക്കുകയാണ്.

സംഗതി മറ്റൊന്നുമല്ല ദൈവങ്ങളെ ചിത്രീകരിച്ചതിനും അവരുടെ പേരുച്ചരിച്ചതിനുമെല്ലാം ദൈവത്തെ അപമാനിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നൊക്കെ പ്രതിഷേധിക്കുന്നവരെയാണ് ഡിങ്കോയിസ്റ്റുകളുടെ സംഘം പരിഹസിക്കുന്നത്. അന്ധമായ മത ജാതി കാഴ്ച്ചപ്പാടുകളെ എതിര്‍ക്കുന്ന ഒരു കൂട്ടം മലയാളികളാണ് ഡിങ്കോയിസം എന്ന “പാരഡി മതത്തിന്റെ” വിശ്വാസികള്‍.

ദിലീപിന്റെ പുതിയ ചിത്രത്തിനെതിരെ ഹാസ്യാത്മകമായ നിരവധി പോസ്റ്റുകളാണ് ഡിങ്കോയിസ്റ്റ് ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അവയില്‍ ചിലത് ഇങ്ങനെ,

# “ഞാനുള്‍പ്പെടെയുള്ള അനേകായിരം ഡിങ്കമത വിശ്വാസികളുടെ മതവികാരം വൃണപ്പെടുത്തിയാണ്  മിസ്റ്റര്‍ ദിലീപ്  മുന്നോട്ട് പോകുന്നത്. തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന ദിലീപിനെതിരെ ഒരു ഡിങ്കഭക്തന്‍ എന്ന നിലയിലുള്ള എന്റെ രോഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നു.അഖില ലോക ഡിങ്ക വിശ്വാസികളേ.. ഈ അനീതിക്കെതിരെ പ്രതികരിക്കൂ.. ഒരു സമാധാന മതമാണെന്നിരിക്കിലും അള മുട്ടിയാല്‍ ചേരയും കടിക്കുമെന്ന് ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.അവസാനമായി, ഡിങ്കന്‍ ഒരു പ്രൊഫസറല്ല, മാഷാണ്.
മാഷാ ഡിങ്കാ!!!

#“ഇത് ഞങ്ങള്‍ അനുവദിക്കില്ല, നമുക്ക് തീയറ്ററുകള്‍ തീവെച്ച് നശിപ്പിക്കാം യുദ്ധത്തിനൊരുങ്ങുക.”

#“മതവിശ്വാസികളെ വെല്ലുവിളിക്കുന്ന ഈ ഉദ്യമത്തില്‍ നിന്നും ദിലീപ് പിന്‍മാറണം എന്നാണെനിയ്ക്ക് പറയാനുള്ളത്. പതിനായിരക്കണക്കിന് ഡിങ്കാനുയായികള്‍ തന്റെ അച്ഛനെക്കാളും അമ്മയെക്കാളും ഇന്റര്‍നെറ്റ് കണക്ഷനെക്കാളും മുകളിലാണ് പരിശുദ്ധ ഡിങ്കനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നത് പോലെയാണ്. വിശ്വാസികളെ പ്രകോപിപ്പിച്ച് തമാശയുണ്ടാക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ എന്ന് ദിലീപ് സ്വയം ചിന്തിക്കണം. ബാക്കിയെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടം.
ബൈ ദ് ബൈ, ഇതിന്റെ പേരില്‍ ദിലീപിനെ അധിക്ഷേപിക്കുകയോ അപായപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് എല്ലാ ഡിങ്കോയിസ്റ്റുകളോടും അഭ്യര്‍ത്ഥിക്കുന്നു. അഥവാ ഏതെങ്കിലും അവിവേകിയായ ഡിങ്കോയിസ്റ്റ് അങ്ങനെ പ്രവര്‍ത്തിച്ചാല്‍ അതങ്ങ് സഹിച്ചേക്കണമെന്ന് മറ്റുള്ളവരോടും അഭ്യര്‍ത്ഥിക്കുന്നു.

പുട്ടുകടയുടെ മുകളില്‍ വീണ കരിനിഴല്‍-തന്നെ പ്രൊഫസറെന്ന് വിളിച്ചധിക്ഷേപിച്ച ദിലീപിന്‍റെ ഇടപ്പള്ളിയിലെ പുട്ടുകട സ്കെച്ച് …

Posted by Dinkan (ഡിങ്കോയിസം ) on Thursday, 28 January 2016

മതവിശ്വാസികളെ വെല്ലുവിളിക്കുന്ന ഈ ഉദ്യമത്തിൽ നിന്നും ദിലീപ് പിൻമാറണം എന്നാണെനിയ്ക്ക് പറയാനുള്ളത്. പതിനായിരക്കണക്കിന് ഡിങ…

Posted by Dinkan (ഡിങ്കോയിസം ) on Thursday, 28 January 2016