അല്ലു അർജുന്റെ പോലത്തെ ഡാൻസും അരവിന്ദ് സ്വാമിയെ പോലൊരു വില്ലനും വേണമെന്ന് പറഞ്ഞയാളാണ് നിവിൻ ചേട്ടൻ: ധ്യാൻ ശ്രീനിവാസൻ
Malayalam Cinema
അല്ലു അർജുന്റെ പോലത്തെ ഡാൻസും അരവിന്ദ് സ്വാമിയെ പോലൊരു വില്ലനും വേണമെന്ന് പറഞ്ഞയാളാണ് നിവിൻ ചേട്ടൻ: ധ്യാൻ ശ്രീനിവാസൻ
നന്ദന എം.സി
Friday, 27th March 2026, 7:56 am

മലയാളികൾക്കിടയിൽ എപ്പോഴും പ്രത്യേക സ്ഥാനം നേടിയിട്ടുള്ള രണ്ട് താരങ്ങളാണ് നിവിൻ പോളിയും ധ്യാൻ ശ്രീനിവാസനും. ഇരുവരും സിനിമകളിലൂടെ മാത്രമല്ല, അവരുടെ ഓഫ്‌സ്‌ക്രീൻ വ്യക്തിത്വത്തിലൂടെയും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയവരാണ്.

പലപ്പോഴും സിനിമകളിൽ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെക്കാൾ പ്രേക്ഷകർക്ക് കൂടുതൽ അടുപ്പവും ഇഷ്ടവും അവരുടെ യഥാർത്ഥ സ്വഭാവവും പെരുമാറ്റവുമാണ്.

നിവിൻ പോളിയുടെ അഭിനയമികവും ധ്യാൻ ശ്രീനിവാസന്റെ സ്വാഭാവിക ഹാസ്യബോധവും ഇവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നു. അതുകൊണ്ടുതന്നെ, ഇവർ പങ്കെടുക്കുന്ന അഭിമുഖങ്ങളും സൗഹൃദസംഭാഷണങ്ങളും പ്രേക്ഷകർ ഏറെ ആസ്വദിക്കാറുണ്ട്

ഇന്റർവ്യൂ , Photo: YouTube/ Screengrab

ഇപ്പോൾ ധ്യാൻ ശ്രീനിവാസൻ നിവിൻ പോളിയെ കുറിച്ച് പറഞ്ഞ ചില രസകരമായ ഓർമകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ശ്രീ ഗോകുലം മൂവീസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ ഇരുവരും ഒരുമിച്ച് സംസാരിക്കുമ്പോഴാണ് ധ്യാൻ ഈ അനുഭവങ്ങൾ പങ്കുവെച്ചത്.

‘തനി ഒരുവൻ’ റിലീസ് ആയ സമയത്ത് നിവിൻ എന്നോട് പറഞ്ഞിരുന്നു എടാ, അരവിന്ദ് സ്വാമിയെ പോലെ ഒരു വില്ലൻ വേണം എന്ന്. അന്ന് കഥ പോലും പൂർണമായി റെഡി ആയിരുന്നില്ല.

അതിനിടെയാണ് നമ്മൾക്ക് വില്ലനായി അരവിന്ദ് സ്വാമിയെ തന്നെ കൊണ്ടുവരണം, സിനിമ ഇറങ്ങിയാൽ ആളുകൾ ‘അരവിന്ദ് സ്വാമി പൊളിച്ചു’ എന്ന് പറയണമെന്ന് നിവിൻ പറഞ്ഞത്.

ഞാൻ അപ്പോൾ ചോദിച്ചു അരവിന്ദ് സ്വാമി പൊളിച്ചു എന്ന് പറയാനാണോ, അതോ നിങ്ങൾ പൊളിച്ചു എന്ന് പറയാനാണോ? വില്ലൻ ശക്തമായാൽ നിങ്ങൾ പിന്നിലാകും, അതുകേട്ട് ഉടനെ നിവിൻ പറഞ്ഞു അങ്ങനെയെങ്കിൽ അരവിന്ദ് സ്വാമി വേണ്ട, കട്ട് എന്ന്.

നിവിൻ പോളി, Photo: Nivin Pauly/ Facebook

അതുപോലെ, ഒരു ദിവസം അല്ലു അർജുന്റെ ഒരു ഡാൻസ് വീഡിയോ കണ്ടിട്ട് നിവിൻ എനിക്ക് അയച്ചു. ‘ഇതുപോലെ ഒരു ഡാൻസ് സെറ്റ് ആക്കണം എന്ന് പറഞ്ഞു. അതിന് ഞാൻ മറുപടി അയച്ചു ഇത് പോലെ ഡാൻസ് വേണമെങ്കിൽ അല്ലു അർജുനെ തന്നെ വിളിക്കേണ്ടി വരുമെന്ന്,’ ധ്യാൻ പറഞ്ഞു

കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച ‘പ്രതിഛായ’യാണ് നിവിൻ പോളിയുടെ ഏറ്റവും പുതിയ ചിത്രം. നിവിൻ പോളിയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം ഉണ്ണികൃഷ്ണൻ ബി. ആണ് രചനയും സംവിധാനവും നിർവഹിച്ചത്.
ശ്രീ ഗോകുലം മൂവീസ് ബാനറിൽ ഗോകുലം ഗോപാലനും ആർ.ഡി ഇലുമിനേഷൻസ് എൽ.എൽ.പിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Content Highlight: Dhyan sreenivasan talk about Nivin pauly

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.