ഇന്ത്യ-ന്യൂസിലാൻഡ് അവസാന ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിച്ചിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 133 റൺസാണ് നേടിയത്.
രണ്ട് വിക്കറ്റ് നേടി ബുംറയും ഒരു വിക്കറ്റ് നേടി വാഷിങ്ടൺ സുന്ദറും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ക്യാപ്റ്റൻ ടോം ലാഥം (8), ഹെന്റി നിക്കോൾസ് (22) എന്നിവരെയാണ് ബുംറ പുറത്താക്കിയത്.
ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 246 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഉയർന്ന സ്കോർ നേടിയത് ഏഴാം സ്ഥാനത്ത് ബാറ്റ് ചെയ്ത ധ്രുവ് ജുറേലാണ്. 170 പന്തിൽ 88 റൺസാണ് താരം നേടിയത്.
A knock filled with patience, grit and character, Dhruv Jurel’s innings comes to an end on 88 #NZvIND | @dhruvjurel21 https://t.co/2fH0MLrq4Z
— BCCI (@BCCI) November 29, 2026
12 റൺസ് അകലെയാണ് താരത്തിന് സെഞ്ച്വറി നഷ്ടമായത്. സെഞ്ച്വറി നേടിയിരുന്നുവെങ്കിൽ ഒരു ചരിത്രനേട്ടവും രാജസ്ഥാൻ റോയൽസ് താരത്തിന് സ്വന്തമാക്കാൻ സാധിക്കുമായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലാൻഡിൽ ഏഴാം നമ്പറിലോ അതിൽ താഴെയോ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ ഇറങ്ങി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാവാനുള്ള അവസരമായിരുന്നു ജുറേലിന് നഷ്ടമായത്.
മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെയാണ് ഈ നേട്ടത്തിലുള്ളത്. 2014ൽ നടന്ന ടെസ്റ്റ് മത്സരത്തിലാണ് രഹാനെ ഏഴാം നമ്പറിൽ ഇറങ്ങി സെഞ്ച്വറി നേടിയത്. ബാസിൻ റിസർവിൽ നടന്ന പോരാട്ടത്തിൽ 118 റൺസായിരുന്നു രഹാനെ നേടിയത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷവും മറ്റൊരു താരവും എത്താത്ത റെക്കോഡിൽ ഒറ്റയ്ക്ക് തുടരുകയാണ് രഹാനെ.

അതേസമയം ഒന്നാം ഇന്നിങ്സിൽ കിവീസിന് വേണ്ടി കൈൽ ജാമിസൺ നാല് വിക്കറ്റ് നേടി തിളങ്ങിയപ്പോൾ മാറ്റ് ഹെന്റി, നഥാൻ സ്മിത്, ജേക്കബ് ഡഫി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡ് 356 റൺസാണ് നേടിയത്. 89 റൺസ് നേടിയ ടോം ബ്ലണ്ടലാണ് കിവീസിന് വേണ്ടി ഉയർന്ന സ്കോർ നേടിയത്. ക്യാപ്റ്റൻ ടോം ലാതം 128 പന്തിൽ 59 റൺസും 36 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സും സ്കോർ ഉയർത്തി.
ഇന്ത്യൻ ബൗളിങ്ങിൽ ആകാശ് ദീപ് അഞ്ച് വിക്കറ്റുകളും അൻഷുൽ കാംബോജ്, ഗുർണൂർ ബ്രാർ എന്നിവർ രണ്ട് വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Dhruv Jurel miss a historical milestone vs newzeland in test
