അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ പ്രതീക്ഷയുള്ള ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് പ്രേക്ഷകര്‍ കരുതിവെച്ച ചിത്രമായിരുന്നു പവന്‍ സാദിനേനി സംവിധാനം ചെയ്ത് കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ ആകാശത്തില്‍ ഒരു താരകം. മലയാളികളുടെ പ്രിയപ്പെട്ട നടനും തെലുങ്ക് സിനിമയുടെ ദത്തുപുത്രനുമായ ദുല്‍ഖര്‍ സല്‍മാന്‍, പുതുമുഖമായ സാത്വിക വീരവള്ളി, ശ്രുതി ഹാസന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം തെലുങ്കിലായിരുന്നു സംവിധായകന്‍ അണിയിച്ചൊരുക്കിയത്.

ആകാശത്തില്‍ ഒരു താരകം. Photo: X.com
സീതാരാമം, ലക്കി ബാസ്‌ക്കര്‍ എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ മറ്റൊരു ക്വാളിറ്റി പടവുമായാണ് ദുല്‍ഖര്‍ തന്റെ ടോളിവുഡ് യാത്ര മനോഹരമാക്കുന്നത്. ചിത്രത്തില്‍ കൃഷ്ണ എന്ന സാധാരണക്കാരനായ കഥാപാത്രത്തെയാണ് ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ സൂചിപ്പിച്ച പോലെ സാത്വിക അവതരിപ്പിച്ച കല്പന എന്ന കഥാപാത്രത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള യാത്രയാണ് എ.ഒ.ടി.
Aakaasamantha Vijayam…Aakasamantha Abhinandana ❤️⭐️ Mega Star #Chiranjeevi garu and Mega Power Star #RamCharan garu appreciated the team of #AakasamloOkaTara and congratulated them on delivering a Sky High Blockbuster 🚀 @KChiruTweets @AlwaysRamCharan ⭐️⭐️ #AOT In Cinemas Now. Book your Tickets 🎟 https://t.co/NFA7KBYXRE @dulQuer @pavansadineni @shrutihaasan @satveeravalli @iRuhaniSharma @GeethaArts @SwapnaCinema @DQsWayfarerFilm @Lightboxoffl @grajug @gvprakash @sunnygunnam @ramya_gunnam @sujithsarang #VasantJurru @shreelyricist @TSeries @tseriessouth
— Geetha Arts (@GeethaArts) November 29, 2026
ആഗോളതലത്തില്‍ അമ്പത് കോടിയും പിന്നിട്ട് മുന്നേറുന്ന ചിത്രത്തിലെ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും തെലുങ്കിലെ മെഗാ സ്റ്റാര്‍ ചിരഞ്ജീവിയും മകനും സൂപ്പര്‍ താരവുമായ രാം ചരണും അഭിനന്ദിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകന്‍ പവന്‍ സാദിനേനി, ദുല്‍ഖര്‍ സല്‍മാന്‍, സാത്വിക വീരവള്ളി, രുഹാനി ശര്‍മ തുടങ്ങിയവരാണ് താരങ്ങള്‍ക്കൊപ്പം വീഡിയോയിലുള്ളത്. എ.ഒ.ടിയുടെ നിര്‍മാതാക്കളിലൊരാള്‍ അല്ലു അരവിന്ദാണ്. റിലീസിന് മുമ്പ് ചിത്രത്തിന്റെ പ്രൊമോഷനായി അല്ലു അര്‍ജുനും രംഗത്തെത്തിയിരുന്നു.

Photo: X.com
തങ്ങളുടെ സൂപ്പര്‍ താരങ്ങളും മുന്‍നിര താരങ്ങളും മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ ഓടുന്ന തെലുങ്ക് ഇന്‍ഡസ്ട്രിയില്‍, സമൂഹത്തിന് ബോധവത്കരണം നല്‍കുന്ന പ്രമേയമുള്ള ചിത്രവുമായെത്തിയ ദുല്‍ഖറും സംവിധായകനും നിര്‍മാതാക്കളും മറ്റ് അണിയറപ്രവര്‍ത്തകരും വലിയ കൈയടി അര്‍ഹിക്കുന്നു. ഒരു ഉള്‍ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന കല്പന എന്ന പെണ്‍കുട്ടി അവളുടെ ആഗ്രഹം എത്തിപ്പിടിക്കുന്ന കഥ രാജ്യത്തെ പ്രസക്തമായ പല സാമൂഹിക വിഷയങ്ങളെയും കൈകാര്യം ചെയ്യുന്നു.
Content Highlight: Megastar chiranjeevi and Ramcharan appreciates Aakasam lo Oka Tara team including Dulquer Salmaan
