in innr

മൊഹാലി: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിംഗ്‌സിലൂടെ ഇന്ത്യയെ ട്വന്റി20 ലോകകപ്പ് സെമിയിലെത്തിച്ച വിരാട് കോഹ്‌ലിക്ക് നാലുപാടു നിന്നും അഭിനന്ദന പ്രവാഹം. കോഹ്‌ലിയുടെ ബാറ്റിങ്ങ് മികവിനെ രവി ശാസ്ത്രി, സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ അഭിനന്ദിച്ചു.

ഇതിനിടയില്‍ കോഹ്‌ലിയെ അഭിനന്ദിച്ച് ക്യാപ്റ്റന്‍ എം.എസ്. ധോണിയും രംഗത്തെത്തി. അവിശ്വസനീയമായിരുന്നു
കോഹ്‌ലിയുടെ ഇന്നിംഗ്‌സെന്ന് ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. സത്യത്തില്‍ ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരുന്നില്ല അത്. റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്.

ഗംഭീര ബാറ്റിങ് പ്രകടനമാണ് കോഹ്‌ലി കാഴ്ചവെച്ചത്. പ്രത്യേകിച്ച് എപ്പോഴാണ് ടീമിന് റണ്‍സ് വേണ്ടത് അപ്പോഴൊക്കെ കോഹ്‌ലി അത് നേടി. എപ്പോഴാണ് കൂറ്റനടികള്‍ വേണ്ടത് അതും. എത്ര ഷോട്ട് അടിച്ചു എന്നതല്ല എങ്ങനെ അത് ചെയ്തുവെന്നതാണ് പ്രധാനം. മൊത്തത്തില്‍ കോഹ്‌ലി മികച്ച പ്രകടനമാണ് നടത്തിയത്. ശക്തമായ ഷോട്ടുകള്‍ അടിക്കുന്നത് മാത്രമല്ല വിക്കറ്റുകള്‍ക്ക് ഇടയില്‍ സിംഗിളുകള്‍ നേടാനും അദ്ദേഹം തയ്യാറായി, മല്‍സര ശേഷം ധോണി പറഞ്ഞു.

in innrr

യുവരാജിനൊപ്പം നല്ല കൂട്ടുകെട്ട് ഉണ്ടാക്കാന്‍ കോഹ്‌ലിക്ക് സാധിച്ചു. പക്ഷേ, പലപ്പോഴും സിംഗിളുകള്‍ ഡബിളുകളക്കാന്‍ സാധിച്ചില്ല. മധ്യഓവറുകളില്‍ സിംഗിളുകളും ഡബിളുകളും എടുത്ത് ഫീല്‍ഡര്‍മാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാത്തുകയാണ് വേണ്ടതെന്നും ധോണി പറഞ്ഞു.

51 പന്തില്‍ നിന്നും പുറത്താാതെ 82 റണ്‍സ് നേടിയ കോഹ്‌ലിയുടെ മികവിലാണ് ഇന്ത്യ ഇന്നലെ ഓസിസിനെ തകര്‍ത്തത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പതിനെട്ടാമത്തേയും പത്തൊന്‍പതാമത്തേയും ഓവറില്‍ കോഹ്‌ലി നടത്തിയ കടന്നാക്രമണമാണ് മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. നാലാം വിക്കറ്റില്‍ യുവരാജിനൊപ്പം കൂട്ടിച്ചേര്‍ത്ത 45 റണ്‍സും, അഞ്ചാം വിക്കറ്റില്‍ ധോണിക്കൊപ്പം കോഹ്ലി കൂട്ടിച്ചേര്‍ത്തത് 67 റണ്‍സും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.