ഗല്ലെയില്‍ മലയാളിയുടെ സെഞ്ച്വറിക്കൊടുങ്കാറ്റ്; ലങ്ക കത്തിച്ച് പടിക്കല്‍
Cricket
ഗല്ലെയില്‍ മലയാളിയുടെ സെഞ്ച്വറിക്കൊടുങ്കാറ്റ്; ലങ്ക കത്തിച്ച് പടിക്കല്‍
ശ്രീരാഗ് പാറക്കല്‍
Saturday, 15th August 2026, 4:58 pm

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ മത്സരം പുരോഗമിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് ഇന്ത്യ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് തുടരുന്നത് സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം വരവറിയിച്ചത്. നിലവില്‍ 136 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 101 റണ്‍സാണ് താരം സ്വന്തമാക്കിയത്. പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്. ഇതുവരെ ടെസ്റ്റില്‍ മൂന്ന് മത്സരങ്ങളിലെ നാല് ഇന്നിങ്‌സിലാണ് പടിക്കല്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.

പടിക്കലിനൊപ്പം ഏഴ് റണ്‍സുമായി ക്യാപ്റ്റന്‍ ഗില്ലും ക്രീസിലുണ്ട്. അതേസമയം മത്സരത്തില്‍ ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത് യശസ്വി ജെയ്‌സ്വാളിനെയാണ്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. മാത്രമല്ല ഓപ്പണര്‍ കെ.എല്‍. രാഹുല്‍ 162 പന്തില്‍ 77 റണ്‍സ് നേടി റിട്ടയേഡ് ഔട്ടായിരിക്കുകയാണ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, മാനവ് സുതാര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

ലാഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, ദിനേശ് ചണ്ഡിമല്‍, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണാല്‍ ദിനുഷ, നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), കേശാര നുവന്ത, പ്രബാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ

Content Highlight: Devdutt Padikkal Achieve His Maiden Century In Sri Lanka

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ