ജനുവരി 1 മുതല്‍ 10 വരെയാണ് ലഡു വിതരണം. സംഭവം പാര്‍ട്ടിയുടെ തീരുമാനം തന്നെയാണെന്ന് ബി.ജെ.പി ദല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. പരാതി പറയാതെ ജനങ്ങള്‍ ക്യൂ നിന്നെങ്കില്‍ അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എന്തുകൊണ്ട് ലഡു വിതരണം ചെയ്ചു കൂടായെന്നും മനോജ് തിവാരി പറഞ്ഞു.

ന്യൂദല്‍ഹി: നോട്ടുനിരോധനത്തില്‍ സഹികെട്ട ജനത്തെ ആശ്വസിപ്പിക്കാന്‍ ലഡു വിതരണം വീടുകളില്‍ ലഡു വിതരണം നടത്തണമെന്ന നിര്‍ദേശവുമായി ബി.ജെ.പി ദല്‍ഹി ഘടകം. ജനങ്ങളുടെ ക്ഷമയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് തങ്ങളുടെ പ്രദേശങ്ങളില്‍ ലഡു വിതരണം ചെയ്യണമെന്നാണ് അണികള്‍ക്ക് നല്‍കിയ നിര്‍ദേശം.

ജനുവരി 1 മുതല്‍ 10 വരെയാണ് ലഡു വിതരണം. സംഭവം പാര്‍ട്ടിയുടെ തീരുമാനം തന്നെയാണെന്ന് ബി.ജെ.പി ദല്‍ഹി അദ്ധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. പരാതി പറയാതെ ജനങ്ങള്‍ ക്യൂ നിന്നെങ്കില്‍ അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് എന്തുകൊണ്ട് ലഡു വിതരണം ചെയ്ചു കൂടായെന്നും മനോജ് തിവാരി പറഞ്ഞു.
bjp
കള്ളപ്പണത്തെ നേരിടുന്നതിനായി മോദി സര്‍ക്കാര്‍ കൊണ്ടുവന്ന വിപ്ലവകരമായ നീക്കത്തെ ബുദ്ധിമുട്ടുകള്‍ അവഗണിച്ചും ജനങ്ങള്‍ സ്വീകരിച്ചിരിക്കുകയാണ്. ജനങ്ങളുടെ ക്ഷമയ്ക്ക് പകരമായി അവര്‍ക്ക് നന്ദി പറയുകയാണ് ചെയ്യുന്നതെന്നും മനോജ് തീവാരി പറഞ്ഞു.

നോട്ടുനിരോധനത്തില്‍ ജനങ്ങളില്‍ നിന്നുള്ള പിന്തുണ അനുകൂലമല്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ വിലയിരുത്തല്‍ ഈ സാഹചര്യത്തിലാണ് ജനങ്ങളെ അനുനയിപ്പിക്കാനുള്ള പാര്‍ട്ടിയുടെ പുതിയ നീക്കം.