ന്യൂദല്‍ഹി: ദല്‍ഹിയിലെ മുജ്പൂരിലും ജാഫ്രാബാദിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി രണ്ടാം ദിവസവും പ്രതികരിക്കാത്തതില്‍ ദല്‍ഹി സര്‍ക്കാരിനെ കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍. നിസഹായ വേഷത്തില്‍ ഇരിക്കരുതെന്നാണ് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് അജയ് മാക്കന്റെ പ്രതികരണം. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ എത്രയും പെട്ടന്ന് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘മറ്റുള്ളവരെ പഴിച്ച് പിന്നോട്ടിരിക്കാതെ ക്രമസമാധാനം ഉറപ്പാക്കാന്‍ നേതൃത്വം കൊടുക്കൂ. നിസ്സഹായനായിരിക്കുന്നത്, നിരപരാധികളായ പൗരന്മാര്‍ക്കെതിരായ അതിക്രമങ്ങള്‍ സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തമുള്ള നമ്മുടെ ജനാധിപത്യ സ്ഥാപനങ്ങളുടെമേലുള്ള വിശ്വാസ്യതയെ ഇല്ലാതാക്കും’, അജയ് മാക്കന്‍ പറഞ്ഞു.
സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ ഉചിതമായ ഇടപെടല്‍ സ്വീകരിക്കാത്തതില്‍ അരവിന്ദ് കെജ്‌രിവാളിനെതിരെ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
ദല്‍ഹി ജാഫ്രാബാദിലും മുജ്പൂരിലുമാണ് സംഘര്‍ഷമുണ്ടായത്. 24 മണിക്കൂറിനിടയില്‍ നടക്കുന്ന രണ്ടാമത്തെ സംഘര്‍ഷമാണിത്. പ്രതിഷേധക്കാരും അനുകൂലികളും തമ്മില്‍ കല്ലേറുണ്ടായി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര സന്ദര്‍ശിക്കാന്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു സംഘര്‍ഷം രൂക്ഷമായത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
