ചാവക്കാട്: സോഷ്യല്‍ മീഡിയയില്‍ അജ്ഞാതന്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ നടി ഭാവന രഹസ്യമൊഴി നല്‍കി. ചാവക്കാട് കോടതിയിലാണ് നടി മൊഴി നല്‍കിയത്.

നടിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് അശ്ലീല കമന്റ് നടത്തുകയും വധഭീഷണി മുഴക്കുകയുമായിരുന്നു. ഇത് സംബന്ധിച്ച് പൊലീസിന് നല്‍കിയ പരാതിയില്‍ ആണ് കഴിഞ്ഞ ജൂലൈ ഒന്നിനാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് കേസെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തുടര്‍ന്ന് തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് ഭാവന രഹസ്യമൊഴി നല്‍കുന്നതിനായി ചാവക്കാട് കോടതിയില്‍ എത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്ക് കോടതിയില്‍ എത്തിയ താരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കെ.ബി വീണയ്ക്ക് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്.

DoolNews Video