കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്ടു ദിവസത്തിനു മുമ്പ് ശ്രീജിത്തിനെയും ഒരു യുവതിയേയും ചിലര്‍ സദാചാര ഗുണ്ടായിസത്തിന്റെ പേരില്‍ മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദനത്തിന് ഇരയായതിനെത്തുടര്‍ന്ന് രണ്ടുദിവസമായി ശ്രീജിത്തിനെ കാണാതായിരുന്നു.

മര്‍ദ്ദനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

updating….