ഗുവാഹട്ടി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ജയം ഭാഗ്യം കൊണ്ടല്ലെന്നും മികച്ച ഗോളാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയതെന്നും പരിശീലകന്‍ ഡേവിഡ് ജെയിംസ്. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇത് ഞങ്ങളുടെ മികച്ച പ്രകടനമാണെന്ന് പറയാന്‍ കഴിയില്ല. നേരത്തെ ഇതിലും നന്നായി കളിച്ചപ്പോള്‍ പരാജയപ്പെട്ടിട്ടുണ്ട്. അവസാനം ഫലം മാത്രമാണ് കണക്കില്‍പ്പെടുക” ജെയിംസ് പറഞ്ഞു. 69ാം മിനുട്ടില്‍ ബെര്‍ബറ്റോവിനെ പകരക്കാരനായി ഇറക്കിയപ്പോള്‍ മത്സരം കൈപ്പിടിയിലായെന്നും ജെയിംസ് പറഞ്ഞു.

 

ഇന്നലത്തെ മത്സരത്തില്‍ 28ാം മിനുട്ടില്‍ വെസ്ബ്രൗണാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയിരുന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിരയില്‍ നിന്നുള്ള സീസണിലെ കന്നിഗോളായിരുന്നു ബ്രൗണിന്റേത്.

മത്സരത്തില്‍ മികച്ച പ്രകടനമാണ് നോര്‍ത്ത് ഈസ്റ്റ് കാഴ്ചവെച്ചിരുന്നത്. ഇന്നലത്തെ ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പ്ലേഓഫ് സാധ്യത നിലനിര്‍ത്തിയിരുന്നു. ഇന്നലത്തെ ജയത്തോടെ 16 മത്സരങ്ങളില്‍ 24 നിന്ന് പോയിന്റോടെ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്ത് തുടരുകയാണ്.