മലയാളം ചിത്രമായ പ്രേമത്തിലെ നിവിന്‍ പോളിയുടെ ജോര്‍ജിന്റെ വേഷത്തില്‍ സഞ്ജു സാംസണ്‍, തമിഴ് ചിത്രം വാരണായിരത്തിലെ സൂര്യയുടെ ഗെറ്റപ്പില്‍ റുതുരാജ് ഗെയ്ക്വാദ്. ആരാധകര്‍ക്കുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വാലന്റൈന്‍സ് ഡേ സ്‌പെഷലാണീ ഈ എ.ഐ ചിത്രങ്ങള്‍. ഈ ചിത്രങ്ങളിപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാണ്.
ഇവര്‍ക്കൊപ്പം ശിവം ദുബെയുടെയും ഡെവാള്‍ഡ് ബ്രെവിസിന്റെയും റൊമാന്റിക് ഹീറോകളായുള്ള എ. ഐ. ഫോട്ടോകളുണ്ട്. ദുബെയെ ദില്‍വാലേ ദുല്‍ഹനിയ ലേ ജായേംഗേ എന്ന സിനിമയിലെ ഷാരൂഖ് ഖാന്റെ ഗെറ്റപ്പില്‍ അവതരിപ്പിച്ചപ്പോള്‍ ബ്രെവിസ് യേ ജവാനി ഹേ ദീവാനി സിനിമയിലെ രണ്‍ബീര്‍ കപൂറിന്റെ വേഷത്തിലാണ് എത്തിയത്.
