note-pads


| ഫ്രം ദി ചീഫ് എഡിറ്റേഴ്‌സ് നോട്ട് പാഡ്  | ബാബു ഭരദ്വാജ് |


മോഹന്‍ലാലിനെ കുരിശിലേറ്റുന്നതിനിടയില്‍ മാധ്യമങ്ങളും മനുഷ്യനും ചിലരെ മറന്നുപോയി. ഉദ്ഘാടനത്തിനായി കേന്ദ്രത്തില്‍ നിന്ന് പറന്നെത്തിയ രണ്ട് വീരന്മാരാണവര്‍. ഒരാള്‍ കേന്ദ്രത്തിലെ സ്‌പോര്‍ട്‌സിന്റെ ചുമതലവഹിക്കുന്ന മൂന്നാം ഗ്രേഡിലുള്ള ഒരു മന്ത്രി.

കേന്ദ്രത്തിലെ മന്ത്രിമാര്‍ പല അടരുകളായിട്ടാണല്ലോ. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ യോഗ്യരായ ചിലര്‍, സ്വതന്ത്രചുമതലയുള്ള ചിലതരം താണമന്ത്രിമാര്‍ പിന്നെ ഉപമന്ത്രിമാര്‍. പല താല്‍പര്യങ്ങളും സമവാക്യങ്ങളും പാലിക്കാനാണ് കാറും ഓഫീസും അംഗരക്ഷകന്മാരെയുമൊക്കെ കൊടുത്തിരിക്കുന്നത്.

കൂറോടെ പ്രവര്‍ത്തിച്ചാല്‍ ഇവരില്‍ ചിലരൊക്കെ കാബിനറ്റിലെത്തും. അതുകൊണ്ട് തരം കിട്ടുമ്പോഴൊക്കെ അവര്‍ കൂറു പ്രഖ്യാപിച്ചുകൊണ്ടിരിക്കും. ഇല്ലെങ്കില്‍ ദല്‍ഹിയില്‍ തിരിച്ചെത്തുമ്പോള്‍ കസേരകാണില്ല.

ഈ കായികമന്ത്രിയുടെ പേര് ഞാനോര്‍ക്കുന്നില്ല. ഓര്‍ക്കേണ്ട കാര്യവുമില്ല. ഇന്നു കാണുന്നവനെ നാളെ കാണുന്നില്ല എന്ന ഗണത്തില്‍പ്പെട്ട ആളാണ്. മറ്റേയാള്‍ വീരശൂരപരാക്രമിയാണ്. പണ്ട് ബി.ജെ.പിയുടെ പ്രസിഡന്റായിരുന്നു. ഇന്നയാള്‍ പാര്‍ലമെന്ററി കാര്യമന്ത്രിയാണ്. വെങ്കയ്യ നാഡിയു.


സ്‌പോര്‍ട്‌സിനോട് ഇത്ര സ്‌നേഹമുളള മുഖ്യമന്ത്രി പതിറ്റാണ്ടുകള്‍ ഗുജറാത്ത് ഭരിച്ചിട്ടും ഏതെങ്കിലും കായിക ഇനത്തില്‍ ഗുജറാത്തി സമ്മാനം വാങ്ങിയതായി കേട്ടിട്ടില്ല. കഴിഞ്ഞ നാഷണല്‍ ഗെയിംസില്‍ അതിന്റെ സ്ഥാനം മുപ്പതാണോ മുപ്പത്തൊന്നാണോ? ഏതായാലും ഏറ്റവും താഴെയാണ്.


naidu

ഈ രണ്ടുപേരും മത്സരിച്ചാണ് മോദിക്കു സ്തുതി പാടിയത്. ഈ കൂട്ടവിലാപം എന്തിനായിരുന്നു എന്നറിയില്ല. കുറ്റം പറയരുത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതൊരു ആചാരമാണ്. ജയലളിതയെ സ്തുതിക്കാതെ തമിഴ്‌നാട്ടിലെ മന്ത്രിമാര്‍ക്ക് നാട്ടിലിറങ്ങി നടക്കാന്‍ പറ്റുമോ?

യു.പി.എ ഭരണകാലത്ത് മന്‍മോഹനെ സ്തുതിച്ചില്ലെങ്കിലും കുഴപ്പമില്ല. സോണിയയേയും രാഹുലിനേയും സ്തുതിക്കാതെ കഴിഞ്ഞുകൂടാമായിരുന്നില്ല. രാജാക്കന്മാര്‍ ചത്തൊടുങ്ങിയാലും ശീലങ്ങള്‍ മാറില്ല. സിംഹാസനം ഇല്ലെങ്കിലും ഇപ്പോഴും രാജകുടുംബത്തിനെ സ്തുതിക്കും.

രണ്ട് മന്ത്രിമാരും മോദിയ്ക്ക് സ്‌പോര്‍ട്‌സിനോടുള്ള താല്‍പര്യമാണ് ഊന്നിപ്പറഞ്ഞത്. മോദിയുടെ അതിയായ താല്‍പര്യം കാരണം ഇന്ത്യയിലെ സ്‌പോര്‍ട്‌സ് വളരുമെന്നും നമ്മള്‍ ലോകകപ്പും ഒളിമ്പിക്‌സ് മെഡലുമൊക്കെ നേടുമെന്നും അവര്‍ വാഴ്ത്തിപ്പാടിക്കൊണ്ടിരുന്നു.

നാഷണല്‍ ഗെയിംസിന്റെ ഉദ്ഘാടനത്തിനെന്തിനാണ് ഈ വാഴ്ത്ത് പാട്ടെന്ന് മനസ്സിലായില്ല. ഈ മൈതാന പ്രസംഗത്തെക്കുറിച്ച് ചീഫ് സെക്രട്ടറിയും പറഞ്ഞിട്ടുണ്ട്.


യു.പി.എ ഭരണകാലത്ത് മന്‍മോഹനെ സ്തുതിച്ചില്ലെങ്കിലും കുഴപ്പമില്ല. സോണിയയേയും രാഹുലിനേയും സ്തുതിക്കാതെ കഴിഞ്ഞുകൂടാമായിരുന്നില്ല. രാജാക്കന്മാര്‍ ചത്തൊടുങ്ങിയാലും ശീലങ്ങള്‍ മാറില്ല. സിംഹാസനം ഇല്ലെങ്കിലും ഇപ്പോഴും രാജകുടുംബത്തിനെ സ്തുതിക്കും.


 

modiമോദി എത്ര കൊല്ലമാണ് ഗുജറാത്ത് ഭരിച്ചത്?പത്തോ പതിനഞ്ചോ? ഗുജറാത്ത് മാതൃക എന്നൊക്കെ പറഞ്ഞ് ബി.ജെ.പിക്കാര്‍ ബലം പിടിക്കുന്നത് കാണാം. എന്താണ് ആ മാതൃകയെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല. ആളോഹരി വരുമാനമാണോ? എല്ലാവര്‍ക്കും സുരക്ഷയാണോ? സമ്പൂര്‍ണ സാക്ഷരതയാണോ? ഭക്ഷ്യസുരക്ഷയാണോ? ഈ പാരാമീറ്ററുകളിലെല്ലാം ഗുജറാത്ത് താഴെയാണ്.

സ്‌പോര്‍ട്‌സിനോട് ഇത്ര സ്‌നേഹമുളള മുഖ്യമന്ത്രി പതിറ്റാണ്ടുകള്‍ ഗുജറാത്ത് ഭരിച്ചിട്ടും ഏതെങ്കിലും കായിക ഇനത്തില്‍ ഗുജറാത്തി സമ്മാനം വാങ്ങിയതായി കേട്ടിട്ടില്ല. കഴിഞ്ഞ നാഷണല്‍ ഗെയിംസില്‍ അതിന്റെ സ്ഥാനം മുപ്പതാണോ മുപ്പത്തൊന്നാണോ? ഏതായാലും ഏറ്റവും താഴെയാണ്.

ചിലരെങ്കിലും ഇക്കാര്യം ഓര്‍ക്കുമെന്ന് ഈ മന്ത്രിമാര്‍ എന്താണ് മനസ്സിലാക്കാത്തത്. ബി.ജെ.പിയില്‍ എത്ര ഗീബല്‍സുമാരാണുള്ളത്. ഒന്നും രണ്ടുമായിരിക്കില്ല. മുഴത്തില്‍ മുഴം കാണാം. ഹിറ്റ്‌ലറുടെ കാലത്തെന്നപോലെ അവര്‍ നിത്യവും മോദിക്ക് കൂറുപ്രഖ്യാപിക്കേണ്ടിവരും. അങ്ങനെ ഇന്ത്യയിലെ കായികവേദിയ്‌ക്കൊരു ദൈവം പിറന്നിരിക്കുന്നു.