കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തില്‍ കൊച്ചി അമ്യൂസ്‌മെന്റ് പാര്‍ക്കായ വണ്ടര്‍ ലാ അടച്ചു. മാര്‍ച്ച് 20 വരെയാണ് വണ്ടര്‍ലാ അടച്ചിടുന്നത്. ഒപ്പം കൊല്ലം ചിറക്കരയിലെ മൈത്രി റിസോര്‍ട്ടും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂട്ടി. രോഗം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ റിസോര്‍ട്ടിലുണ്ട്.

കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ഉത്സവത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 15 ന നടത്താന്‍ നിശ്ചയിച്ചിരുന്ന 106-ാമത് പട്ടാമ്പി നേര്‍ച്ച മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. അതോടൊപ്പം കൊവിഡ് 19 മായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളുമായി സഹകരിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ പറഞ്ഞു. പൊതുസമ്മേളനങ്ങളും സണ്‍ഡേ സ്‌കൂളും ഒഴിവാക്കും.കുരിശിലും ബലിപീഠത്തിലും ചുംബിക്കുന്നത് ഒഴിവാക്കി. പകരം വണങ്ങുന്ന രീതി പിന്തുടരുമെന്നും ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനിടെ സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊച്ചിയില്‍ നേരത്തെ കൊവിഡ് 19 സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കാണ് രോഗം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. കേരളത്തില്‍ ഇന്ന് മാത്രം എട്ട് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.